വക്കം മൗലവി നിർഭയ പത്രപ്രവർത്തനത്തിന്റെ ഉത്തമ മാതൃക -മന്ത്രി ബാലഗോപാൽ
text_fieldsതിരുവനന്തപുരം: നിർഭയ പത്രപ്രവർത്തനത്തിന്റെ ഉത്തമ മാതൃകയാണ് വക്കം മൗലവിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വക്കം അബ്ദുൽ ഖാദർ മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷിക ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ വക്കം മൗലവി സ്മാരക പുരസ്കാരം ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ് ആർ. രാജഗോപാലിന് സമർപ്പിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ താൽപര്യത്തിനെതിരായി സത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട വക്കം മൗലവിയുടെ കാലത്തേക്കാണ് ഇന്ന് ഇന്ത്യൻ സാഹചര്യവും കടന്ന് പോകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
‘ഇന്ത്യൻ മാധ്യമരംഗത്തെ വെല്ലുവിളികൾ’ വിഷയം മുൻനിർത്തിയുള്ള വക്കം മൗലവി സ്മാരക പ്രഭാഷണം മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ കോളജ് ഓഫ് ജേണലിസത്തിന്റെ ചെയർമാനുമായ ശശികുമാർ നിർവഹിച്ചു. ഇന്ത്യയിൽ മാധ്യമങ്ങളെ കീഴടക്കി ഭരിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർ. രാജഗോപാൽ മറുപടി പ്രസംഗം നടത്തി. സാഹിത്യനിരൂപകൻ ഡോ. പി.കെ. രാജശേഖരൻ അധ്യക്ഷത വഹിച്ചു. ജബീന സ്വാഗതവും ഡോ. ഷാഹിന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.