ജിഷ്ണു കേസ് അത്ര വലിയ പ്രശ്നമാണോയെന്ന് വക്കം
text_fieldsതിരുവനന്തപുരം: ‘ജിഷ്ണു കേസ് അത്ര വലിയ പ്രശ്നമാണോ?’^ മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമേൻറതാണ് ചോദ്യം. ‘ഒരുപക്ഷേ ഇതെെൻറ വിവരക്കേടാകാം. കേരളത്തിൽ പല സമരങ്ങളും അസ്ഥാനത്താണെന്നാണ് വ്യക്തിപരമായ അഭിപ്രായം’. മറുപടിയും പിന്നാലെ തന്നെ വന്നു. തെൻറ നവതി ആഘോഷങ്ങൾക്കിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലപ്പുറത്ത് യു.ഡി.എഫ് വിജയം ഉറപ്പാണ്. അഖിലേന്ത്യ തലത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ചില പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങൾ മറികടക്കാൻ പക്വതയുള്ള നേതാവാണ് സോണിയഗാന്ധി’- വക്കം അഭിപ്രായപ്പെട്ടു. തനിക്ക് ദീർഘകാലമായി അടുത്ത ബന്ധമുള്ള നേതാവാണ് വക്കം പുരുഷോത്തമനെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തെൻറ പൊതു ജീവിതത്തിെൻറ കാലാവധി മുഴുവൻ വക്കവുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര^-സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള ജനരോഷം മലപ്പുറം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
സഹകരണ സംഘങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനപരമായ സാധുത കൂടി പരിഗണിച്ചുവേണമായിരുന്നു ഓർഡിനൻസിൽ ഗവർണർ ഒപ്പിടേണ്ടിയിരുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും. സഹകരണ സംഘങ്ങളുടെ കാലാവധി അഞ്ചുവർഷമാക്കി പാർലമെൻറ് ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ഭരണഘടനക്ക് വിരുദ്ധമായി കാരണമില്ലാതെയാണ് ഈ ഓർഡിനൻസ്. പിൻവാതിലിലൂടെ സഹകരണ സംഘങ്ങളുടെ ഭരണം സി.പി.എമ്മിന് പിടിച്ചെടുക്കാനാണിത്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ഹസൻ പറഞ്ഞു.മെഡിക്കൽ കോളജ് കുമാരപുരത്തിനു സമീപം പൊതുജനം റോഡിലെ വസതിയിൽ നടന്ന നവതി ആഘോഷങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൻ, ഡി.സി.സി സെക്രട്ടറി കൃഷ്ണകുമാർ, വക്കത്തിെൻറ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങി നിരവധിപേർ ആശംസകൾ അർപ്പിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.