വാളയാർ പെൺകുട്ടികളുെട മരണം: പ്രതിയെ കണ്ടെത്താനായില്ലെന്ന് സർക്കാർ
text_fieldsെകാച്ചി: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ട സംഭവത്തിലെ പ ്രതിക്ക് അപ്പീൽ ഹരജിയിലെ നോട്ടീസ് കൈമാറാനായില്ലെന്ന് സർക്കാർ ഹൈകോടതിയിൽ.
പ്രതികളായ പ്രദീപ് കുമാർ, വലിയ മധുവെന്ന മധു, കുട്ടി മധുവെന്ന മധു, ഷിബു എന്നിവർക്ക് സ്പീഡ് പോസ്റ്റ് വഴി ഡിവിഷൻ ബെഞ്ച് നോട്ടീസ് ഉത്തരവായെങ്കിലും ഷിബുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്. ഇയാൾ ഒളിവിലാണെന്നും സർക്കാർ അഭിഭാഷകൻ സൂചിപ്പിച്ചു. ഇയാൾക്ക് കൂടി നോട്ടീസ് ലഭ്യമാക്കാൻ നിർദേശിച്ച ഡിവിഷൻബെഞ്ച്, അപ്പീൽ ഹരജികൾ രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
പ്രായപൂർത്തിയാകാത്ത രണ്ട് ദലിത് സേഹാദരിമാരെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രതികളെ വെറുതെവിട്ട് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കുട്ടികളുടെ മാതാവും സർക്കാറും നൽകിയ അപ്പീൽ ഹരജികളാണ് ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.