‘പൊലീസ് വിവരം നൽകിയിരുന്നെങ്കിൽ ഇളയ മകളെയെങ്കിലും രക്ഷിക്കാനാകുമായിരുന്നു’
text_fieldsപാലക്കാട്: വാളയാറിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പെൺകുട്ടികളിൽ മൂത്ത കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോ ർട്ട് പോലും പൊലീസ് നൽകിയില്ലെന്ന് രക്ഷിതാക്കൾ. മൂത്ത മകളുടെ മരണകാരണം അറിഞ്ഞിരുന്നുവെങ്കിൽ ജോലിക്ക് പോലും പോക ാതെ ഇളയ കുട്ടിക്ക് കാവലിരിക്കുമായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. 2017 ജനുവരി ഒന്നിനാണ് വാളയാറിൽ 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാർച്ച് നാലിന് സഹോദരിയായ ഒമ്പത് വയസ്സുക ാരിയെയും ഇതേ രീതിയിൽ കണ്ടെത്തി. ഇരുവരും മരണത്തിന് മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.
കേസിലെ പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് രക്ഷിതാക്കൾ ആവർത്തിച്ച് പറഞ്ഞു. രാഷ്ട്രീയ ബന്ധമുള്ളതിനാലാണ് പ്രതികൾ രക്ഷപ്പെട്ടത്. പ്രതിയായ വി. മധു മകളെ പീഡിപ്പിക്കുന്നത് നേരിട്ട്കണ്ട കാര്യം കോടതിയിൽ പറഞ്ഞിരുന്നു. പ്രതികളും പൊലീസുകാരും ഒത്തുകളിക്കുകയാണ്. പാർട്ടി സഹായത്താലാണ് പ്രതികൾ പുറത്തിറങ്ങിയത്. വിധി വരുന്ന കാര്യം പോലും പൊലീസുകാർ തങ്ങളെ അറിയിച്ചില്ലെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
പൊലീസുകാരോടും കോടതിയിലും എല്ലാം വിശദമായി പറഞ്ഞതാണ്. കോടതിയിൽ കാര്യങ്ങൾ പറയേണ്ടതിനെ കുറിച്ച് പൊലീസോ പബ്ലിക് പ്രോസിക്യൂട്ടറോ നിർദേശം നൽകിയിട്ടില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
പ്രതികൾ ശിക്ഷ അനുഭവിക്കുക തന്നെ വേണം. സ്വന്തം മകളെ ഉപദ്രവിക്കുന്നത് നേരിട്ട് കാണേണ്ടിവന്നു. കുട്ടി മരിച്ച ദിവസവും പ്രതി മധു വീട്ടിൽ വന്നിരുന്നു. മുമ്പ് പല പ്രാവശ്യവും താക്കീത് നൽകിയിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു.
പ്രതികൾക്ക് ശിക്ഷ കിട്ടുമെന്നാണ് പൊലീസ് ഉറപ്പിച്ച് പറഞ്ഞിരുന്നത്. എന്നാൽ വിധി പറയുന്ന കാര്യം പോലും അവർ മറച്ചുവെച്ചു. കേസിൽ ഇനി എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്ന് തങ്ങൾക്ക് അറിയില്ല. എന്നാൽ, ഏതറ്റം വരെയും പോകാൻ തയാറാണെന്നും രക്ഷിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.