വാളയാർ കേസ് വീണ്ടും വിചാരണക്കോടതിയിലേക്ക്
text_fieldsപാലക്കാട്: വാളയാർ കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും പാലക്കാട് പോക്സോ കോടതിയുടെ പരിഗണനയിലേക്ക്. ഹൈകോടതി പുനർവിചാരണക്ക് ഉത്തരവിട്ടതോടെയാണ് കേസ് വീണ്ടും വിചാരണക്കോടതിയിലെത്തുന്നത്.
പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്സോ) ആണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെവിട്ട് വിധി പ്രസ്താവിച്ചത്. ഇൗ വിധി റദ്ദാക്കിയ ഹൈകോടതി കേസ് പുനർവിചാരണ നടത്താൻ വിചാരണക്കോടതിക്ക് ഉത്തരവ് നൽകുകയാണുണ്ടായത്. ആവശ്യമെങ്കിൽ പുനരന്വേഷണം വിചാരണക്കോടതിക്ക് പരിഗണിക്കാമെന്നും വിധിയിലുണ്ട്.
ഹൈകോടതി ഉത്തരവനുസരിച്ച് ജനുവരി 20ന് പ്രതികളെ െപാലീസ് വിചാരണക്കോടതിയിൽ ഹാജരാക്കണം. മൂന്നാം പ്രതി പ്രദീപ്കുമാർ ആത്മഹത്യ ചെയ്തതിനാൽ ഒന്നും രണ്ടും നാലും പ്രതികളായ വി. മധു, ഷിബു, എം. മധു എന്നിവരുടെ കേസുകളിലാണ് പുനർവിചാരണ ഉണ്ടാവുക. പുനരന്വേഷണം വേണമോെയന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തരവകുപ്പാണ്.
ശാസ്ത്രീയ തെളിവുകളെല്ലാം നഷ്ടമായതിനാൽ പുനരന്വേഷണംകൊണ്ട് ഫലമില്ലെന്ന് നേരത്തെ െപാലീസ് ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഹൈകോടതിയിൽ പുനർവിചാരണയും തുടരന്വേഷണവും എന്ന ആവശ്യം സർക്കാർ ഉന്നയിച്ചത്.
എന്നാൽ, ആവശ്യമെങ്കിൽ പുനരന്വേഷണം ആവാമെന്ന് ഹൈകോടതി വ്യക്തമാക്കിയതിനാൽ പൊലീസ് അതു വേണ്ടെന്നുവെക്കാൻ ഇടയില്ല. വിവാദകേസ് ആയതിനാൽ പുനരേന്വഷണത്തിലൂടെ പരമാവധി തെളിവുകൾ സമാഹരിച്ച് പഴുതടച്ച വിചാരണക്ക് കളമൊരുക്കുകയെന്ന നിലപാടായിരിക്കും സർക്കാറും പൊലീസും സ്വീകരിക്കുക.
അന്വേഷണോദ്യോഗസ്ഥനായ വാളയാർ സി.െഎ ആണ് തുടർനടപടികൾക്ക് കോടതിയിൽ അപേക്ഷ നൽകേണ്ടത്. വാളയാർ കേസിെൻറ വിചാരണക്ക് മാത്രമായി സർക്കാറിന് വേണമെങ്കിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാം.
അല്ലാത്തപക്ഷം പോക്സോ കേസുകൾ കൈകാര്യംെചയ്യുന്ന പാലക്കാട് സെഷൻസ് കോടതിയിലെ സ്പെഷൽ പ്രോസിക്യൂട്ടർക്ക് തന്നെയായിരിക്കും കേസിെൻറ ചുമതല. കേസിലെ 16കാരനായ അഞ്ചാം പ്രതിയുടെ വിചാരണ പാലക്കാട് ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്. ഹൈകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ ഇൗ കേസിെൻറ നടപടികൾ തൽക്കാലം നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.