വാളയാർ കേസ്; പൊലീസ് വീഴ്ച വരുത്തിയെന്ന് പെൺകുട്ടികളുടെ അമ്മ
text_fieldsപാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസ് അന്വേഷിക്കുന്നതിൽ പൊല ീസ് വീഴ്ചവരുത്തിയെന്ന് പെൺകുട്ടികളുടെ മാതാവ്. വിധി വരുന്നത് എന്നാണെന്ന് പോലും തന്നെ അറിയിച്ചില്ലെന്ന് ഇവർ പറ ഞ്ഞു. കേസിൽ പ്രതിയായ മൂന്ന് പേരെ പോക്സോ കോടതി വെള്ളിയാഴ്ച തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.
പ്രത ികൾക്ക് വേണ്ടി അന്വേഷണസംഘം പ്രവർത്തിച്ചെന്നാണ് കരുതുന്നത്. ശിക്ഷ കിട്ടുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞിരുന്നതെന്നും കുട്ടികളുടെ മാതാവ് പറഞ്ഞു.
2017ലാണ് വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ 40 ദിവസത്തെ ഇടവേളയില്‍ ആത്മഹത്യ ചെയ്തത്. മൂത്ത കുട്ടിക്ക് 11ഉം ഇളയ കുട്ടിക്ക് ഒമ്പതും മാത്രമായിരുന്നു പ്രായം. ഇരുവരും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പടെ അഞ്ച് പ്രതികളാണുണ്ടായിരുന്നത്. മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തെ തന്നെ കുറ്റവിമുക്തനാക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിൽ നവംബർ 15ന് വിധി പുറപ്പെടുവിപ്പിക്കുമെന്നാണ് വിവരം.
വി. മധു, എം. മധു, ഷിബു എന്നീ പ്രതികളെയാണ് പാലക്കാട് പോക്സോ കോടതി ഇന്ന് വെറുതെവിട്ടത്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
അതേസമയം, കേസിൽ അപ്പീൽ പോകുന്നത് പരിഗണിക്കുമെന്ന് തൃശൂർ റേഞ്ച് ഐ.ജി എസ്. സുരേന്ദ്രൻ പറഞ്ഞു. വിധി പകർപ്പ് ലഭിച്ച ശേഷം തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.