വാളയാർ: ഹനീഫ കമീഷൻ അന്വേഷണ റിപ്പോർട്ടിന്റെ ഗതിയെന്താകും
text_fieldsപാലക്കാട്: വാളയാർ കേസിൽ പൊലീസിേൻറയും പ്രോസിക്യൂഷെൻറയും ഭാഗത്തുണ്ടായ വീഴ്ച അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച റിട്ട. ജില്ല ജഡ്ജി പി.കെ. ഹനീഫ കമീഷൻ റിപ്പോർട്ട് അടുത്ത നിയമസഭ സേമ്മളനത്തിൽ വെക്കും. നവംബറിൽ മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടാണ് ഇത്.
കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വന്നതായി ഹൈകോടതി വിധിയിൽ പരാമർശമുള്ള സാഹചര്യത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സർക്കാർ നിർബന്ധിതമാകും. െപാലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായതായി ഹനീഫ കമീഷൻ റിപ്പോർട്ടിൽ പരാമർശമുള്ളതിനാൽ പ്രതിപക്ഷം ഇത് ആയുധമാക്കും. അമ്മയുടേയും സർക്കാറിെൻറയും അപ്പീലുകളിൽ ഹൈകോടതി വിധി വന്നശേഷം ഹനീഫ കമീഷൻ റിപ്പോർട്ട് പരിഗണിക്കുമെന്ന് നിയമ മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു.
കേസ് ആദ്യം അന്വേഷിച്ച വാളയാർ എസ്.െഎ പി.സി. ചാക്കോ ഗുരുതര വീഴ്ച വരുത്തിയതായി കമീഷൻ കണ്ടെത്തി. പ്രാരംഭ അന്വേഷണത്തിലെ പാളിച്ച മൂലമാണ് ശാസ്ത്രീയ തെളിവുകൾ നഷ്ടമായത്. ഡിവൈ.എസ്.പി എൻ.ജെ. സോജെൻറ നേതൃത്വത്തിൽ കേസ് അന്വേഷിച്ച സംഘത്തിന് ബോധപൂർവമായ പാളിച്ചയുണ്ടായിട്ടില്ല. ഇവർ അന്വേഷിച്ച് കണ്ടെത്തിയ പല കാര്യങ്ങളും പ്രോസിക്യൂഷന് കോടതിയുടെ മുന്നിലെത്തിക്കാനായില്ല. രണ്ടു പ്രതികൾക്കെതിരെ തെളിവുണ്ടായിട്ടും പ്രോസിക്യൂഷന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചില്ല. കേസ് നടത്തിപ്പിൽ ഗുരുതര വീഴ്ച വരുത്തിയ രണ്ടു സ്പെഷൽ പ്രോസിക്യൂട്ടർമാരെ അത്തരം തസ്തികകളിലേക്ക് പരിഗണിക്കരുതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിവാദ കേസുകൾ വാദിക്കുന്ന പ്രോസിക്യൂട്ടർമാർക്ക് പരിശീലനം നൽകാൻ കമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. മികച്ച പരിശീലനം ലഭിച്ച പൊലീസുകാരെ മാത്രമേ ഇത്തരം കേസുകൾ അന്വേഷിക്കാൻ നിയോഗിക്കാവൂ. കുറ്റപത്രം നൽകുേമ്പാൾ മികച്ച ക്രിമിനൽ അഭിഭാഷകരെയോ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയോ കാണിച്ച് വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം അന്വേഷണോദ്യോഗസ്ഥന് നൽകണമെന്നും കമീഷൻ ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.