Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2020 10:40 AM IST Updated On
date_range 5 March 2020 10:42 AM ISTവാളയാർ കേസ്: പാലക്കാട് സി.ഡബ്ല്യൂ.സി ചെയർമാനെ പുറത്താക്കി
text_fieldsbookmark_border
പാലക്കാട്: പാലക്കാട് ചൈൽഡ് വെൽഫയർ കമ്മിറ്റി (സി.ഡബ്ല്യൂ.സി) ചെയർമാൻ അഡ്വ. എൻ. രാജേഷിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. കുട്ടികളുമായി ബന്ധപ്പെട്ട കമ്മിറ്റികളിലൊന്നും രാജേഷിനെ ഉൾപ്പെടുത്തരുതെന്നും സാമൂഹ്യ നീതി വകുപ്പ് നിർദ്ദേശം നൽകി.
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട േകസിൽ ഇയാൾ പ്രതിക്കുേവണ്ടി ഹാജരായത് വിവാദമായിരുന്നു. ഇതേ തുടർന്ന് സാമൂഹ്യ നീതി ഡയറക്ടർ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ചെയർമാൻ സ്ഥാനത്തുനിന്നും രാജേഷിനെ സസ്പെൻഡ് ചെയ്തു. തുടർന്ന് ഇയാൾ രാജിക്കത്ത് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story