Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ കേസ്​:...

വാളയാർ കേസ്​: സി.ഡബ്ല്യൂ.സി ചെയര്‍മാ​െൻറ വാദം തെറ്റെന്നതിന്​ കോടതിരേഖ‍ തെളിവ്

text_fields
bookmark_border
child rape
cancel

പാലക്കാട്​: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായ ശേഷം വാളയാര്‍ പീഡനക്കേസിലെ പ്രതിക്കുവേണ്ടി ഹാജരായില ്ലെന്ന അഡ്വ. എൻ. രാജേഷി​​െൻറ വാദം തെറ്റെന്നതിന്​ തെളിവായി കോടതിരേഖ‍.

മേയ്​ മൂന്നിന് കേസ് പരിഗണിച്ചപ്പോള ്‍ രാജേഷ് അവധി അപേക്ഷ നല്‍കി. സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ എന്ന നിലയില്‍ തിരക്കുള്ളതിനാല്‍ അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം കോടതി അനുവദിച്ചതി​​െൻറ രേഖയാണ്​ പുറത്തുവന്നത്​. അ‍ഡ്വ. എന്‍. രാജേഷ്​ കഴിഞ്ഞ മാര്‍ച്ച്​ ആറിനാണ്​ സി.ഡബ്ല്യൂ.സി ചെയര്‍മാനായി നിയമിതനായത്​.

ഒന്നരവർഷം മുമ്പ്​ വക്കാലത്ത്​ ഏറ്റെടുത്ത 19 കേസുകൾ പാലക്കാട്​ പോക്​സോ കോടതിയിൽ ഉണ്ടായിരുന്നുവെന്നും ചെയർമാനായി ചുമതലയേൽക്കുന്നതിന്​ മുമ്പുതന്നെ ഇൗ കേസുകളിൽ വക്കാലത്ത്​ ഒഴിഞ്ഞിരുന്നെന്നുമാണ്​ രാജേഷി​​െൻറ വാദം. എന്നാൽ, മേയ്​ ആദ്യവാരം രാജേഷ്​ പ്രതിഭാഗത്തിനുവേണ്ടി ഹാജരായെന്നും​ മൂന്നിന്​ അവധി അപേക്ഷ നൽകിയെന്നുമാണ്​ കോടതിരേഖ തെളിയിക്കുന്നത്​.

സംഭവത്തിൽ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഉത്തരവ്​ പ്രകാരം സാമൂഹികനീതി ഡയറക്​ടർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്​. തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയർത്തിയത്​ രാഷ്​ട്രീയപ്രേരിതമാണെന്നും നിലനിൽക്കില്ലെന്നും അഡ്വ. രാജേഷ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valayar rape caseadv n rajesh
News Summary - valayar rape case adv n rajesh
Next Story