Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ പീഡനം: വെറുതെ...

വാളയാർ പീഡനം: വെറുതെ വിട്ട പ്രതികളെ അറസ്റ്റ്​ ചെയ്യണമെന്ന്​ ഹൈകോടതി

text_fields
bookmark_border
വാളയാർ പീഡനം: വെറുതെ വിട്ട പ്രതികളെ അറസ്റ്റ്​ ചെയ്യണമെന്ന്​ ഹൈകോടതി
cancel

കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട്​ വിചാരണകോടതി വെറുതെ വിട്ട ആറ്​ പ്രത ികളെയും അറസ്റ്റ്​ ചെയ്യണമെന്ന്​ ഹൈകോടതി ഉത്തരവ്​. പ്രതികളെ വിചാരണകോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനും നിർദേശിച്ചു.

പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാരും കുട്ടികളുടെ മാതാപിതാക്കളും നൽകിയ അപ്പീൽ പരിഗണിക്കവേയാണ്​ കോടതി ഇത്തരമൊരു നിർദേശം വെച്ചത്​. അപ്പീലിൽ പ്രതികളെ കുറ്റക്കാരെന്ന്​ കണ്ടെത്തുന്ന സാഹചര്യമുണ്ടായാൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ട്​. അത്​ ഒഴിവാക്കാൻ പ്രതികളെ അറസ്റ്റ്​ ചെയ്​ത്​ ജയിലിലിടുകയോ ജാമ്യത്തിൽ വിടുകയോ ചെയ്യണമെന്ന അപേക്ഷ​ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇതേതുടർന്നാണ്​ കോടതി പ്രതികൾക്കെതിരെ ബെയിലബൾ വാറൻറ്​ പുറപ്പെടുവിച്ചത്​. അതനുസരിച്ചുള്ള നടപടികൾ ഇനി കേസിലുണ്ടാകും. മെയ്​ മാസത്തിലായിരുക്കും കേസ്​ വീണ്ടും പരിഗണിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valayar child abusevalayar case
News Summary - valayar rape case high court-kerala news
Next Story