വാളയാർ കേസ്: പ്രോസിക്യൂട്ടറും അന്വേഷണ ഏജൻസിയും തമ്മിൽ ഏകോപനമുണ്ടായില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: വാളയാർ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഏജൻസിയും തമ്മിൽ വേ ണ്ടത്ര ഏകോപനമുണ്ടായില്ലെന്ന് സർക്കാർ. പ്രായപൂർത്തിയാകാത്ത രണ്ട് ദലിത് സഹോ ദരികൾ പീഡനത്തെതുടർന്ന് മരിച്ച കേസായിട്ടും ഫലപ്രദമായ വിചാരണ ഉറപ്പാക്കാൻ പ്രോ സിക്യൂട്ടർ ശ്രദ്ധിച്ചില്ലെന്ന് രേഖകളിൽ വ്യക്തമാണ്. അന്തിമ റിപ്പോർട്ട് നൽകുംമു മ്പ് ഏകോപിത ഇടപെടൽ നടത്തിയിരുന്നെങ്കിൽ കേസിെൻറ വിധി മറ്റൊന്നാകുമായിരുന്നെന ്നും ഹൈകോടതിയിൽ സമർപ്പിച്ച അപ്പീൽ ഹരജിയിൽ പറയുന്നു.
ലൈംഗികപീഡനം നടന്നതാ യി പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജൻ കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷ ണ ഉേദ്യാഗസ്ഥർ ജാഗ്രതകാട്ടി കുറ്റവാളികളെ പിടികൂടിയിരുന്നെങ്കിൽ രണ്ടാമത്തെ കുട ്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. നരഹത്യ തള്ളിക്കളയാനാവില്ലെന്ന ഫോറൻസിക് സ ർജെൻറ കണ്ടെത്തൽ തള്ളിക്കളഞ്ഞ അന്വേഷണമാണ് നടന്നത്. നരഹത്യയാണെന്ന് സംശയം പ്രകടിപ്പിച്ച് പ്രതികളിലൊരാൾ പരാതി നൽകിയിട്ടും അന്വേഷിച്ചില്ല. വിചാരണകോടതിയിൽ സ്പെഷൽ േപ്രാസിക്യൂട്ടറുടെ പ്രവർത്തനങ്ങൾ അപാകത നിറഞ്ഞതായിരുന്നു. 164 വകുപ്പ് പ്രകാരം നൽകിയ മൊഴികൾപോലും പ്രോസിക്യൂട്ടർ ഉപയോഗപ്പെടുത്തിയില്ല.
കൂറുമാറിയ സാക്ഷികളുെട എതിർ വിസ്താരവേളയിൽ പോലും ഇവ ഉപയോഗിച്ചില്ല. ചില സുപ്രധാന സാക്ഷികളെ പ്രോസിക്യൂട്ടർ ഒഴിവാക്കി. കോടതിയിൽ ചില സുപ്രധാന രേഖകൾ സമർപ്പിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണ്. പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് മനഃപൂർവമുണ്ടായ വീഴ്ചയും ഉദാസീനതയും പ്രോസിക്യൂഷെൻറ പരാജയത്തിനിടയാക്കി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.
ദൃക്സാക്ഷിമൊഴി പോലും കോടതി പരിഗണിച്ചില്ല
െകാച്ചി: വാളയാർ കേസിൽ സാക്ഷിമൊഴികൾ ശരിയായി വിലയിരുത്തി പ്രതികളുടെ ശിക്ഷ ഉറപ്പാക്കാൻ വേണ്ട ഇടപെടലുകൾ കോടതിയിൽനിന്ന് ഉണ്ടായില്ലെന്ന് സർക്കാർ. സ്പെഷൽ പ്രോസിക്യൂട്ടറുടെ വീഴ്ച തിരിച്ചറിഞ്ഞ് നോക്കുകുത്തിയെപ്പോലെ പ്രവർത്തിക്കാതെ സാക്ഷികളിൽനിന്ന് ജഡ്ജി കാര്യങ്ങൾ ചോദിച്ചറിയണമായിരുന്നു.
കേസുകളിൽ കോടതിക്ക് മൂകസാക്ഷിയാകാനാവില്ലെന്നിരിക്കെ, കുട്ടികൾ പീഡിപ്പിക്കപ്പെട്ടതിന് അർഹിക്കുന്ന ഗൗരവം നൽകിയില്ല. പെൺകുട്ടികളുടെ അമ്മയും ഭർത്താവും നൽകിയ ദൃക്സാക്ഷിമൊഴി പോലും കോടതി പരിഗണിച്ചില്ല. കോടതിക്ക് മുമ്പാകെ എത്തിയ തെളിവുകളൊന്നും പരിഗണിക്കാതെയുള്ള വിധിയാണുണ്ടായതെന്ന് അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി.
ബന്ധുക്കൾ പരാതി നൽകാൻ ൈവകിയതും രണ്ടാമത്തെ കുട്ടി മരിച്ചശേഷമാണ് മൊഴി നൽകിയതെന്നതുമാണ് അവിശ്വസിക്കാൻ കാരണമായി പറയുന്നത്. ചീത്തപ്പേര് ഭയന്ന് പരാതി നൽകാതിരിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇതേ മൊഴിതന്നെ സാക്ഷികൾ കോടതിയിലും നൽകി. രണ്ട് സാക്ഷിമൊഴികളുടെയും വിശ്വാസ്യത തകർക്കാൻ എതിർവിസ്താരത്തിൽ സാധ്യമായിട്ടുമില്ല.
പോക്സോ കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാത്തിടത്തോളം കുറ്റവാളിയെന്ന് കണക്കാക്കണമെന്ന വ്യവസ്ഥയാണുള്ളത്. എന്നാൽ, വിചാരണകോടതി ഇത് കണക്കിെലടുത്തില്ല.
മരണത്തിലേക്ക് നയിച്ചതിെൻറ കാരണക്കാരനെന്ന് വ്യക്തമാക്കി പെൺകുട്ടി പ്രതിയുടെ പേര് പറഞ്ഞതായി സാക്ഷിമൊഴിയുണ്ടായിരുന്നു. പ്രതിയെ ശിക്ഷിക്കാൻ മതിയായ മരണമൊഴിയായി ഇത് കണക്കാക്കേണ്ടതാണ്. എന്നാൽ, സംശത്തിെൻറ ആനുകൂല്യം പ്രതിക്കാണ് നൽകിയത്. സാക്ഷിമൊഴികളെ കൃത്രിമ സ്വഭാവത്തിലുള്ളതാണെന്ന് വിലയിരുത്തിയ കോടതി നിരീക്ഷണം അനാവശ്യവും നീതീകരിക്കാനാവാത്തതുമാണെന്നും ഹരജിയിൽ കുറ്റപ്പെടുത്തി.
പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു
പാലക്കാട്: ജില്ല അഡീഷനല്‍ ആൻഡ് സെന്ഷന്സ,് കോര്‍ട്ട് ഒന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പി. സുബ്രഹ്മണ്യനെ നിയമിച്ചു. വാളയാര്‍ അട്ടപ്പള്ളത്ത് രണ്ട് പെണ്‍കുട്ടികൾ മരിച്ച കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിലും വാദത്തിലും വീഴ്ച വരുത്തിയതിനെത്തുടർന്ന്, പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ലത ജയരാജനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുള്‍പ്പെടെ കേസുകള്‍ വാദിക്കുന്ന പോക്സോ കോടതിയിലും പബ്ലിക് പ്രോസിക്യൂട്ടറാണ് ഹാജരാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.