വാളയാർ പീഡനക്കേസ്: അന്വേഷണമുണ്ടായാലും പ്രതികൾക്കെതിരെ പഴയ വകുപ്പുകൾ ചുമത്താനാവില്ല
text_fieldsകൊച്ചി: വാളയാർ പീഡനക്കേസിൽ പുനരന്വേഷണമോ തുടരന്വേഷണമോ ഉണ്ടായാലും വെറുതെവി ട്ട പ്രതികൾക്കെതിരെ പഴയ വകുപ്പുകൾ പ്രകാരം ഇനി അന്വേഷണവും നടപടികളും സാധ്യമാകില ്ല.
വിചാരണ പൂർത്തിയാക്കി വിധിപറഞ്ഞ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയിരുന്ന വകുപ ്പുകൾ വീണ്ടും അവർക്കെതിരെതന്നെ ചുമത്തി അന്വേഷണം നടത്താൻ ക്രമിനൽ നടപടി ചട്ടപ്രക ാരം കഴിയില്ല. ആത്മഹത്യ പ്രേരണക്കുറ്റം, പോക്സോ വകുപ്പുകള് ചേർത്താണ് വാളയാർ കേസി ലെ പ്രതികൾക്ക് കുറ്റപത്രം നൽകിയത്.
ഇതിെൻറ അടിസ്ഥാനത്തിൽ വിചാരണ പൂർത്തിയാക്കിയാണ് രണ്ട് കുറ്റകൃത്യങ്ങളിലും കുറ്റക്കാരാണെന്ന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെവിട്ടത്. ഇനി അന്വേഷണമുണ്ടായാലും ഈ രണ്ട് വകുപ്പുകൾ ഇവർക്കെതിരെ ചുമത്താനാവില്ല. വിചാരണ നടത്തി വിധിപറഞ്ഞ കേസിൽ പുനരന്വേഷണത്തിന് നേരിട്ട് ഉത്തരവിടാൻ സർക്കാറിന് നിയമപരമായി അധികാരമില്ല. അതേസമയം, കോടതി ഉത്തരവിലൂടെ പുനരന്വേഷണം സാധ്യമാക്കാനാവും. ഇതിന് കീഴ്കോടതി ഉത്തരവിനെതിരെ ഹൈകോടതിയിൽ സർക്കാർ അപ്പീൽ നൽകുകയാണ് ആദ്യപടി.
അപ്പീൽ വാദം കേൾക്കുേമ്പാൾ പുനരന്വേഷണം വേണമെന്ന ആവശ്യം സർക്കാറിന് ഉന്നയിക്കാം. വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചും ആവശ്യമെങ്കിൽ വാദം നടത്തിയും കോടതിക്ക് പുനരന്വേഷണത്തിന് ഉത്തരവിടാം.
അതേസമയം, തുടരന്വേഷണ കാര്യത്തിൽ കോടതിയുടെ ഇടപെടലില്ലാതെതന്നെ സർക്കാറിന് ഉത്തരവിടാൻ അധികാരമുണ്ട്. കേസിൽ വിധി പറഞ്ഞുവെന്നത് ഇക്കാര്യത്തിൽ തടസ്സമല്ല. എന്നാൽ, ഏത് അന്വേഷണമാണെങ്കിലും നേരത്തേ അന്വേഷണം നടത്തുകയും കോടതിയിൽ വിചാരണക്ക് വിധേയമാവുകയും ചെയ്ത കാര്യങ്ങളിൽ വീണ്ടും അന്വേഷണവും വിചാരണയും സാധ്യമല്ല.
ആദ്യ അന്വേഷണത്തിൽ പരിഗണിക്കാത്തതും പരിധിയിൽ വരാത്തതുമായ കാര്യങ്ങളിൽ അന്വേഷണമാകാം. പുതിയ പ്രതികളെ അന്വേഷണ പരിധിയിൽ കൊണ്ടുവരാനുമാവും. പുതിയ പ്രതികൾക്കെതിരെ വെറുതെവിടപ്പെട്ട പ്രതികൾക്കെതിരെയുണ്ടായിരുന്ന കുറ്റങ്ങൾ ചുമത്തുന്നതിനും തടസ്സമില്ല. ഈ സാഹചര്യത്തിൽ വാളയാർ കേസിൽ തുടരന്വേഷണമോ പുനരന്വേഷണമോ നടന്നാൽ പോലും ആത്മഹത്യ പ്രേരണ, പോക്സോ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ ഇനിയൊരന്വേഷണം സാധ്യമല്ല.
ശക്തമായ തെളിവുകളുടെ പിൻബലമുണ്ടെങ്കിൽ കൊലപാതകം, നരഹത്യ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വെറുതെവിട്ട പ്രതികൾക്കെതിരെ വീണ്ടും അന്വേഷണവും കുറ്റപത്രവും സമർപ്പിക്കാനാവും. ഇതുസംബന്ധിച്ച് ഒട്ടേറെ ൈഹകോടതി, സുപ്രീംകോടതി ഉത്തരവുകൾ നിലവിലുണ്ട്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പഴുതില്ലാത്തതും നിയമപരവുമായ അന്വേഷണത്തിലൂടെ മാത്രമേ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.