ഓർഡിനറി ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ കാലാവധി 17വര്‍ഷമായി ദീര്‍ഘിപ്പിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ് വാഹനങ്ങളുടെ കാലാവധി രണ്ടു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു. ഇതോടെ, ഈ വിഭാഗം ബസുകളുടെ കാലാവധി 17 വർഷമായി.
കോവിഡ് കാലയളവില്‍ പരിമിതമായി മാത്രം സര്‍വിസ് നടത്താന്‍ കഴിഞ്ഞിരുന്ന ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ് വാഹനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 17വര്‍ഷമായി നീട്ടിനല്‍കിയത്. നേരത്തേ 10 വർഷമായിരുന്നു ഇവയുടെ കാലപരിധി. ഓർഡിനറി ബസുകളുടേത് 15 ൽ നിന്ന് 20 വർഷമായി ഉയർത്തിയപ്പോൾ ഇവർക്ക് 15 വർഷമാക്കി നീട്ടി. കോവിഡ് പ്രതിസന്ധി കൂടി കണക്കിലെടുത്താണ് രണ്ടു വർഷം കൂടി അനുവദിച്ചിരിക്കുന്നത്.
2016 ഫെബ്രുവരിയിലാണ് സ്വകാര്യ ബസുകൾക്ക് ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി പെർമിറ്റ് അനുവദിച്ചത്. സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള സർവിസുകളെ 2013ലെ ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിരുന്നു. ഇതിന്‍റെ ഫലമായി പെർമിറ്റ് നഷ്ടപ്പെട്ട സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു ക്ലാസ് ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.