Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവള്ളികുന്നം അഭിമന്യു...

വള്ളികുന്നം അഭിമന്യു വധം: രണ്ടുപേർ കൂടി അറസ്റ്റിൽ

text_fields
bookmark_border
vallikunnam abhimanyu murer accused
cancel

ആലപ്പുഴ: വള്ളികുന്നത്ത്​ 15കാരൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. വള്ളികുന്നം സ്വദേശികളായ പ്രണവ് ​(23), ആകാശ്​ (20) എന്നിവരാണ് ഞായറാഴ്ച​ അറസ്റ്റിലായത്​. ഇവരും ആർ.എസ്​.എസ്​ പ്രവർത്തകരാണ്​.

ഇവർ രണ്ടു​ പേരും അഭിമന്യുവിന്‍റെ കൊലപാതകത്തിൽ നേരിട്ട്​ പ​ങ്കെടുത്തവരാണെന്ന്​ പൊലീസ്​ വ്യക്തമാക്കി. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം നാലായി.

ആർ.എസ്​.എസ്​​ പ്രവർത്തകനായ മുഖ്യപ്രതി സജയ്​ജിത്ത്​, മറ്റൊരു പ്രതിയായ വിഷ്​ണു തമ്പി എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇതിൽ സജയ്​ജിത്ത് പാലാരിവട്ടം പൊലീസ്​ സ്​റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

വി​ഷു​ദി​ന​ത്തി​ൽ ഉ​ത്സ​വ കെ​ട്ടു​കാ​ഴ്ച കാ​ണാ​നാ​യി വ​ള്ളി​കു​ന്നം പ​ട​യ​ണി​വ​ട്ടം ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യപ്പോഴാണ്​ വ​ള്ളി​കു​ന്നം പു​ത്ത​ൻ​ച​ന്ത കു​റ്റി​തെ​ക്ക​തി​ൽ അ​ഭി​മ​ന്യു​ കൊ​ല്ലപ്പെട്ടത്​. അ​ഭി​മ​ന്യു​വിന്‍റെ സ​ഹോ​ദ​ര​ൻ അ​ന​ന്തു​വി​നോ​ടു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സ​ജ​യ്ജി​ത്ത് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത സൈ​നി​ക​നെ ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു.

അ​റ​സ്​​റ്റി​ലാ​യ​വ​ർ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ രാ​ഷ്​​ട്രീ​യം ഉ​ണ്ടോ​യെ​ന്ന​ത് അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ലു​മാ​ണെ​ന്നും പൊ​ലീ​സ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestAbhimanyu murder case
News Summary - vallikunnam abhimanyu murder case; two accused too arrested
Next Story