ആചാര ലംഘനം സമ്മതിച്ച്വത്സൻ തില്ലങ്കേരി
text_fieldsശബരിമല: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി താൻ ആചാര ലംഘനം നടത്തിയതായി ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി തുറന്ന് സമ്മതിച്ചു. സ്വകാര്യ ചാനൽചർച്ചയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. അതിനുള്ള പരിഹാരക്രിയകൾ ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഇരുമുടിക്കെട്ടില്ലാതെ പടി കയറിയത് ആചാര ലംഘനമാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ- തന്ത്രി പറഞ്ഞു.
മേല്പ്പറഞ്ഞവരൊഴികെ എല്ലാവരും ഇരുമുടിക്കെട്ടുമായി വേണം പടികയറാന്‍. ആചാര ലംഘനം നടന്നതായി ബോധ്യപ്പെടുകയോ പരാതിവരികയോ ചെയ്താല്‍ പരിഹാര ക്രിയ ചെയ്യുമെന്നും തന്ത്രി പറഞ്ഞു. നേരത്തെ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറിനിന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി ആചാര ലംഘനം നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു.
വത്സന് തില്ലങ്കേരിക്ക് പുറമേ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.