കേസ് പിൻവലിക്കില്ലെന്ന് വനിത മജിസ്‌ട്രേറ്റ്; പ്രതിഷേധം തുടരുമെന്ന് അഭിഭാഷകർ
text_fieldsതിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാനായി ബാർ കൗൺസിൽ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥശ്രമവും ഫലം കണ്ടില്ല. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായ ദീപ േമാഹനനെ ബഹിഷ്കരിക്കുന്ന നടപടി തുടരുമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികളും കേസ് പിൻവലിക്കില്ലെന്ന് മജിസ്േട്രറ്റും നിലപാട് സ്വീകരിച്ചു. വനിത മജിസ്‌ട്രേറ്റ് അവധിയിൽ പ്രവേശിക്കുകയും ചെയ്തു.
പ്രശ്നപരിഹാരത്തിന് ബുധനാഴ്ച ബാർ കൗൺസിൽ വീണ്ടും യോഗം ചേരും. കേരളത്തിലെ മുഴുവൻ ബാർ അസോസിയേഷൻ ഭാരവാഹികളെയും കൊച്ചിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. ഇതിനുശേഷം അഞ്ചിന് വീണ്ടും ഒത്തുതീർപ്പ് ചർച്ച നടത്തും. ചൊവ്വാഴ്ച രാവിലെ ബാർ കൗൺസിൽ ഭാരവാഹികൾ തിരുവനന്തപുരം സന്ദർശിച്ചിരുന്നു. അവർ ബാർ അസോസിയേഷൻ ഭാരവാഹികളുമായും ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തി. അതിനുശേഷം പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി ബാർ കൗൺസിൽ ഭാരവാഹികൾ അറിയിച്ചിരുന്നു.
അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണം, വനിത മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റണം എന്നീ ആവശ്യങ്ങളാണ് ബാർ അസോസിയേഷൻ ഉന്നയിച്ചത്. എന്നാൽ, കേസ് പിൻവലിക്കില്ലെന്ന നിലപാടിൽ മജിസ്‌ട്രേറ്റ് ഉറച്ചുനിന്നു. മജിസ്‌ട്രേറ്റ് ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റിന് കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് ബാർ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേെസടുത്തത്. ഇൗ കേസ് പിൻവലിക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.
വാഹനാപകട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി ചോദ്യം ചെയ്തെത്തിയ അഭിഭാഷകർ മജിസ്ട്രേറ്റിനെ തടഞ്ഞുെവച്ചതുൾപ്പെടെ സംഭവങ്ങളാണ് കേസിനാധാരം. ദിവസങ്ങളായി ദീപ മോഹെൻറ കോടതി അഭിഭാഷകർ ബഹിഷ്കരിച്ചുവരികയാണ്. അത് തുടരാനാണ് അസോസിയേഷെൻറ തീരുമാനം.
അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് ബാർ കൗൺസിൽ അംഗങ്ങൾ ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേറ്റിനെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈകോടതിയിൽ കത്ത് നൽകിയിരുന്നു. ഇതിനെതുടർന്ന് സംഭവത്തിൽ സ്വമേധയാ കേസെടുക്കാനുള്ള നടപടികളുമായി ഹൈകോടതി മുന്നോട്ടുപോകുന്നതിനിടെയാണ് ബാർ കൗൺസിൽ അംഗങ്ങൾ ഇൗ ആവശ്യം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.