വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്: നടപടി താക്കീതിലൊതുക്കി
text_fieldsതിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രഷറി വകുപ്പിലെ ഉന്നതർക്കെതിരായ നടപടി സർക്കാർ താക്കീതിലൊതുക്കി. ഗുരുതര മേൽനോട്ട പിഴവ് വരുത്തിയ ട്രഷറി ഡയറക്ടർ എ.എം. ജാഫർ അടക്കമുള്ളവർക്കെതിരെയാണ് താക്കീത്. രണ്ടരക്കോടിയിലേറെ സർക്കാർ പണം വഞ്ചിയൂർ സബ് ട്രഷറി ജീവനക്കാരൻ വിരമിച്ച ഓഫിസറുടെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു.
എ.എം. ജാഫറിനെക്കൂടാതെ ജി.എസ്.ടി ചീഫ് കോഒാഡിനേറ്റർ രാമനാഥൻ ഉണ്ണിത്താൻ, സംസ്ഥാന കോഒാഡിനേറ്റർ കെ. മോഹൻ പ്രകാശ്, ജില്ല കോഒാഡിനേറ്റർ എസ്.എസ്. മണി, വഞ്ചിയൂർ സബ് ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എസ്.എ. രാജ്മോഹൻ എന്നിവർക്കെതിരെയാണ് നടപടി. നിസ്സാര പിഴവുകൾക്ക് സസ്പെൻഷൻ അടക്കം നടപടിയെടുക്കുന്ന ട്രഷറിയിലാണ് ഗുരുതര പിഴവിൽ താക്കീതിൽ ശിക്ഷ അവസാനിപ്പിച്ചത്. ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി. രാജേഷ് കുമാറാണ് താക്കീത് ചെയ്ത് ഉത്തരവിറക്കിയത്.
തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിെൻറ കണ്ടെത്തലിെൻറകൂടി അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.