Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭയിലെ കൈയ്യാങ്കളി...

നിയമസഭയിലെ കൈയ്യാങ്കളി കേസ്​; കെ.ടി. ജലീലും ഇ.പി. ജയരാജനും ജാമ്യമെടുത്തു

text_fields
bookmark_border
KT Jaleel and EP Jayarajan
cancel

തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസിൽ മ​ന്ത്രിമാരായ കെ.ടി. ജലീലും ഇ.പി. ജയരാജനും കോടതിയിൽനിന്ന്​ ജാമ്യമെടുത്തു. 35,000 രൂപ വീതം കെട്ടിവെച്ചാണ്​ ഇരുവരും ജാമ്യമെടുത്തത്​.

മന്ത്രിമാർ നേ​രിട്ട്​ ഹാജരാകണമെന്ന സി.ജെ.എം കോടതിയുടെ നിർദേശം സ്​റ്റേ ചെയ്യണമെന്ന സർക്കാറി​െൻറ ആവശ്യം ഹൈകോടതി തള്ളിയതിനെ തുടർന്നാണ്​ ഇരുവരും ജാമ്യമെടുത്തത്​.

കേസിൽ വി. ശിവൻകുട്ടി, കെ. അജിത്​, കെ. കുഞ്ഞുമുഹമ്മദ്​, സി.കെ. സദാശിവൻ എന്നിവർ നേരത്തേ ജാമ്യമെടുത്തിരുന്നു.

മുൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ്​ അവതരണത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നതാണ്​ കേസ്​. കേസ്​ വീണ്ടും അടുത്തമാസം 12ന്​ പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BailEP JayarajanKT Jaleel
News Summary - Vandalism in Assembly KT Jaleel and EP Jayarajan Gets Bail
Next Story