വണ്ടാനം ടി.ഡി മെഡിക്കൽ കോളജ് ക്വാർട്ടേഴ്സ്: ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തണം- വിവരാവകാശ കമ്മീഷൻ
text_fieldsതിരുവനന്തപുരം: വണ്ടാനം ടി.ഡി മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് അനുവദിക്കുന്നതിൽ നടക്കുന്ന ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ വിജിലൻസ് ഡയറക്ടറോട് ശുപാർശ ചെയ്തു. ആലപ്പുഴ ആശ്രമം വാർഡിലെ കെ.ജി.ജയരാജ് നൽകിയ വിവരാവകാശ അപ്പീൽ തീർപ്പാക്കിക്കൊണ്ടാണ് വിവരാവകാശ കമ്മീഷണർ കെ.വി. സുധാകരൻ വിജിലൻസ് അന്വേഷണത്തിനു ശുപാർശ നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.
ക്വാർട്ടേഴ്സ് അനുവദിക്കുന്നതിൽ തിരിമറി നടക്കുന്നതു കൊണ്ടാണ് അപേക്ഷ കരുടെ ലിസ്റ്റ് വിവരാവകാശ അപേക്ഷ പ്രകാരം ആവശ്യപ്പെട്ടിട്ട് നൽകാതിരുന്ന തെന്നും, മുൻഗണനാ ക്രമം തെറ്റിച്ച് ക്വാർട്ടേഴ്സ് അനുവദിക്കുന്നതെന്നും രേഖകളില്ലാതെ തന്നെ പലരും ക്വാർട്ടേഴ്സിൽ താമസിക്കുന്നുണ്ടെന്നു മുളള ഹർജിക്കാരന്റെ വാദം ക്രമക്കേടുകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം അനിവാര്യമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചത്. ഹർജിക്കാരൻ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് യുക്തി സഹമായ മറുപടി പറയാൻ കമ്മീഷന്റെ ഹിയറിങ്ങിൽ പങ്കെടുത്ത വിവരാവകാശ ഓഫീസർക്ക് കഴിഞ്ഞ തുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.