തടസ്സങ്ങൾ പരിഹരിച്ചാൽ മാത്രം സിൽവർ ലൈനിന് അനുമതി -കേന്ദ്രമന്ത്രി
text_fieldsതിരുവനന്തപുരം: പാരിസ്ഥിതികവും സാങ്കേതികവുമായ തടസ്സങ്ങൾ പരിഹരിച്ചാലേ സിൽവർ ലൈൻ പദ്ധതിയിൽ തീരുമാനം കൈക്കൊള്ളാനാകൂവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചേ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും നേമം സ്റ്റേഷൻ സന്ദർശിച്ച അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്ത് വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ അടുത്ത വർഷം ആദ്യം പരീക്ഷണയോട്ടം നടത്തും. കേരളത്തിലും അനുയോജ്യ റൂട്ടിൽ ഇത് നൽകും. രാജ്യത്ത് മൂന്നുതരം വന്ദേ ഭാരത് സർവിസുകളാണ് നടപ്പാക്കുക. ചെയർകാർ സർവിസ്, സ്ലീപ്പർ സർവിസ്, വന്ദേ ഭാരത് മെട്രോ സർവിസ്. ഇതിൽ കുറഞ്ഞ ദൂരങ്ങളെ ബന്ധിപ്പിക്കുന്നതരത്തിൽ വന്ദേ ഭാരത് മെട്രോ ഉടൻ യാഥാർഥ്യമാക്കും. ഇതിന്റെ രൂപകൽപനയും നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ 34 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കും. നേമം ഉൾപ്പെടെ സ്റ്റേഷനുകളിലെ പാളങ്ങളുടെ നിർമാണം പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനുകളും ടെർമിനലുകളും ലോകോത്തര നിലവാരത്തിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.