വന്ദേഭാരത് രണ്ട് മിനിറ്റ് വൈകി: സസ്പെൻഷൻ, പിന്നാലെ പിൻവലിക്കൽ
text_fieldsതിരുവനന്തപുരം: വന്ദേഭാരതിന്‍റെ പരീക്ഷണയോട്ടത്തിനിടെ വേണാട് എക്സ്പ്രസ് ആദ്യം കടത്തിവിട്ടതിന് ഡിവിഷനൽ ചീഫ് കൺട്രോളർക്ക് സസ്പെൻഷൻ. നടപടി വിവാദമാവുകയും റെയിൽവേയിലെ വിവിധ യൂനിയനുകൾ ശക്തമായ പ്രതിഷേധമുയർത്തുകയും ചെയ്തതതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ നടപടി പിൻവലിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെ പിറവം റോഡിലാണ് സംഭവം. നിറയെ യാത്രക്കാരുള്ള വേണാടിനെ കടത്തിവിടാൻ സിഗ്നൽ നൽകിയതിനെ തുടർന്ന് വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു. തുടർന്ന് വിഷയത്തിൽ ദക്ഷിണറെയിൽവേ അധികൃതർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ചീഫ് കൺട്രോളർക്കെതിരെ നടപടിയെടുത്തത്.
അതേസമയം, പരീക്ഷണയോട്ടത്തിൽ തന്നെ പല ട്രെയിനുകളെയും വഴിയിൽ പിടിച്ചിട്ടാണ് വന്ദേഭാരത് ഓടിയത്. ഇതിനെതുടർന്ന് ജനശതാബ്ദി, പാലരുവി, ബംഗളൂരു എക്‌സ്പ്രസുകൾ വൈകിയാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.