‘സ്ത്രീ അല്ലെങ്കിൽ വലിച്ച് പുറത്തിട്ടു ചവിട്ടു’മെന്ന് മജിസ്ട്രേറ്റിന് അഭിഭാഷകരുടെ ഭീഷണി
text_fieldsതിരുവനന്തപുരം: ‘സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽനിന്ന് വലിച്ച് പുറത്തിട്ടു ചവിട്ടുമെന്ന്’ മജിസ്ട്രേറ് റിന് വഞ്ചിയൂർ കോടതിയിലെ അഭിഭാഷകരുടെ ഭീഷണി. കഴിഞ്ഞദിവസം വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹനെതിരെ ബാർ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെട്ട അഭിഭാഷക സംഘം ഇത്തരം ഭീഷണി മുഴക്കിയെന്നാണ് വഞ്ചിയൂർ പൊലീസ ് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൽ വ്യക്തമാകുന്നത്. മജിസ്ട്രേറ്റിനെ പൂട്ടിയിടാനും ജോലി തടസ്സപ്പെടുത്താനും ശ്രമം നടന്നു. മജിസ്ട്രേറ്റിെൻറ പരാതിയിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്.
ബാർ അസോസിയേഷൻ പ്രസിഡൻറ് കെ.പി. ജയചന്ദ്രനാണ് ഒന്നാം പ്രതി. സെക്രട്ടറി പാച്ചല്ലൂർ രാധാകൃഷ്ണന്‍ രണ്ടാം പ്രതി. ഒന്നാം പ്രതിയാണ് ആദ്യം ചേംബറിലെത്തി കയർത്തു സംസാരിച്ചത്. ‘ഓർഡർ ചലഞ്ച് ചെയ്യണോ വേണ്ടയോ എന്ന് അഭിഭാഷകർക്ക് അറിയാം. അത് നിങ്ങൾ (മജിസ്ട്രേറ്റ്) പറഞ്ഞു തരേണ്ട കാര്യമില്ല. നിങ്ങളുടെ ഓർഡറിൽ മാറ്റമുണ്ടാകുമോ എന്നാണു ഞങ്ങൾക്ക് അറിയേണ്ടത്. പത്തു നാൽപ്പത് വർഷം പ്രാക്ടീസുള്ള വക്കീലൻമാരാണ്. അവരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്. ആദ്യം പോയി നിയമം പഠിക്കണം. സ്ത്രീ ആയിപ്പോയി അല്ലെങ്കിൽ ചേംബറിൽനിന്ന് വലിച്ച് പുറത്തിട്ട് ചവിട്ടിയേനെ’- അഭിഭാഷകർ ഇങ്ങനെ ആക്രോശിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.
ഇനി കോടതിയിൽ ആരെങ്കിലും വരണോ എന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് പറഞ്ഞ് മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തി. ചേംബറിൽനിന്ന് പുറത്തിറങ്ങിയ കെ.പി. ജയചന്ദ്രൻ, ഇനി നിങ്ങൾ പുറത്തിറങ്ങുന്നതു കാണണം എന്ന് ആക്രോശിച്ച് മജിസ്ട്രേറ്റിെൻറ ചേംബറിെൻറ വാതിൽ അടച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാനിയമം 143, 147, 149, 506, 342, 353 വകുപ്പുകളനുസരിച്ചാണ് കേസ്. ജാമ്യമില്ലാവകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിട്ടുള്ളത്.
വഞ്ചിയൂർ: അഭിഭാഷകർ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടിയിരുന്നുവെന്ന് ഗവർണർ
കൊച്ചി: വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെതിരെ അതിക്രമം നടന്ന സംഭവത്തിൽ അഭിഭാഷകർ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടിയിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുഃഖകരമായ സംഭവമാണുണ്ടായത്. നീതി നടപ്പാക്കാനുള്ള സംവിധാനത്തിെൻറ ഭാഗമാണ് അഭിഭാഷകരും. നീതിപീഠത്തിന് സമ്മർദമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ താന്‍ തൃപ്തനാണ്. വാളയാർ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഇക്കാര്യത്തിൽ സര്‍ക്കാറിെൻറ ജാഗ്രതകൂടിയേ തീരു. നീതി ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിെൻറ ഉത്തരവാദിത്തമാണ്. അനാവശ്യമായി ഇടപെടുകയല്ല, ഭരണസംവിധാനം ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് തെൻറ ജോലിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.