വരന്തരപ്പിള്ളി എ.ടി.എം കവർച്ച ശ്രമം: രണ്ട് പേർ പിടിയിൽ
text_fieldsചാലക്കുടി: വരന്തരപ്പിള്ളിയിലെ സ്റ്റേറ്റ് ബാങ്ക് എ.ടി.എം സെൻറർ കവരാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. വേലൂപ്പാടം സ്വദേശി നീരോലിപ്പാടൻ സിേൻറാ (28), മുപ്ലിയം സ്വദേശി ചിറയത്ത് സ മൽ (22) എന്നിവരാണ് പിടിയിലായത്.
നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ ആണ് പ്രതികളെ കുടുക്ക ാൻ സഹായകരമായത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ കീഴിലുള്ള പ്രത്യേക സ്ക്വാ ഡ് ആണ് ഇവരെ പിടികൂടിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.
ഞായറാഴ്ച രാത്രി 10നാണ് എ.ടി.എം കുത്തിത്തുറക്കാൻ ശ്രമിച്ചത്. അലാം മുഴങ്ങിയതിനാൽ ശ്രമം പാളി. അടുത്തിടെ സംസ്ഥാനത്ത് നടന്ന എ.ടി.എം കവർച്ചകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കവർച്ച പദ്ധതി തയാറാക്കിയത്. പ്രതികൾക്കുവേണ്ടി നിരവധി നിരീക്ഷണ കാമറകളും ഒരു ലക്ഷത്തിലേറെ ഫോൺ കോളുകളും പരിശോധിച്ചുകൊണ്ടിരിക്കെയാണ് പ്രതികൾ വലയിലായത്. വേലൂപ്പാടത്ത് നിർത്തിയിട്ട ബസിലെ ലിവർ ആണ് ഇവർ എ.ടി.എം തുറക്കാൻ ഉപയോഗിച്ചത്.
നിരീക്ഷണം നടത്തി കണ്ടെത്തിയ ആളൊഴിഞ്ഞ എ.ടി.എമ്മാണ് കവർച്ചക്ക് തിരഞ്ഞെടുത്തത്. എ.ടി.എമ്മിൽ പണം നിറക്കുന്നതും ശ്രദ്ധിച്ചു. ആളൊഴിഞ്ഞ സമയം നോക്കി മുഖം മറച്ച് കൗണ്ടറിൽ പ്രവേശിച്ച് എ.ടി.എമ്മിെൻറ വാതിൽ പൊളിച്ചെങ്കിലും പണം നിറച്ച ട്രേകൾ ഉള്ള ഭാഗം തകർക്കാൻ കഴിഞ്ഞില്ല. ഇതിനായി കൂടുതൽ ഉപകരണങ്ങൾ എടുക്കാൻ പുറത്തിറങ്ങിയപ്പോൾ അലാം മുഴങ്ങി. അതോടെ സ്ഥലം വിട്ടു. പിടിയിലായ സമൽ മുമ്പ് കോയമ്പത്തൂരിൽ കുഴൽപണം കൊള്ളയടിക്കാനുള്ള ശ്രമിച്ച കേസിലെ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.