Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരാപ്പുഴ കസ്​റ്റഡി...

വരാപ്പുഴ കസ്​റ്റഡി മരണം: പൊലീസ്​ അന്വേഷണം കാര്യക്ഷമമെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
വരാപ്പുഴ കസ്​റ്റഡി മരണം: പൊലീസ്​ അന്വേഷണം കാര്യക്ഷമമെന്ന്​ സർക്കാർ ഹൈകോടതിയിൽ
cancel

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തി​​െൻറ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട കേസി​ൽ പൊലീസ്​ അന്വേഷണം കാര്യക്ഷമമെന്ന്​ സർക്കാർ ഹൈകോടതിയിൽ. കേസില്‍ ആരോപണ വിധേയരായ സി.​െഎയും എസ്‌.ഐയും അടക്കം അഞ്ച്​ പൊലീസുകാരെ അറസ്​റ്റ്​ ചെയ്തിട്ടുണ്ട്​. ഇതില്‍ നാലുപേർ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം നാല്​ പൊലീസുകാരെ കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഐ.ജി പ്രദേശത്ത് ക്യാമ്പ്​ ചെയ്ത് നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അന്വേഷണം ത്വരിതഗതിയില്‍ ഫലപ്രദമായി പുരോഗമിക്കുകയാണെന്നും സർക്കാർ ബോധിപ്പിച്ചു. പൊലീസുകാർ പ്രതിയായ കേസിൽ പൊലീസ്​​ അന്വേഷണം ഫലപ്രദമാകില്ലെന്നും സി.ബി.​െഎ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട്​ ശ്രീജിത്തി​​​െൻറ ഭാര്യ അഖില സമര്‍പ്പിച്ച ഹരജി പരിഗണിക്ക​െവയാണ്​ സർക്കാർ വിശദീകരണം.

ഹരജി പരിഗണനക്കെത്തിയപ്പോൾത്തന്നെ വിശദീകരണം നല്‍കാമെന്ന് സീനിയര്‍ ഗവ. പ്ലീഡര്‍ അറിയിച്ചു. തുടർന്നാണ്​ സി.ബി.​െഎ അന്വേഷണം ആവശ്യമില്ലെന്ന തരത്തിൽ പൊലീസ്​ അന്വേഷണത്തി​​​െൻറ കാര്യം വിശദീകരിച്ചത്​. കേസിൽ കക്ഷി ചേരാൻ നൽകിയ ഹരജി അനുവദിക്കണമെന്ന്​ ബി.​െജ.പി നേതാവ് എ.എന്‍. രാധാകൃഷ്ണ​​​െൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, രാഷ്​ട്രീയപ്രേരിതമായാണ് സ്വകാര്യ വ്യക്തി കക്ഷിചേരാൻ അപേക്ഷ നൽകിയതെന്ന്​ സർക്കാർ അഭിഭാഷകൻ പറഞ്ഞു. ശ്രീജിത്തി​​​െൻറ ഭാര്യതന്നെ ഇതേ ആവശ്യമുന്നയിച്ച്​ കോടതിയിലെത്തിയിരി​േക്ക ഇങ്ങനെയൊരു അപേക്ഷ ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം കേട്ട കോടതി തുടർന്ന്​ ഹരജി മധ്യവേനലവധിക്കുശേഷം ഇൗ മാസം 22ന്​ പരിഗണിക്കാനായി മാറ്റി.

അതേസമയം, കേസിലെ പ്രതി എസ്.ഐ ജി.എസ്. ദീപക് സമര്‍പ്പിച്ച ജാമ്യ ഹരജി പരിഗണിക്കുന്നത് കോടതി ഇൗ മാസം​ 18ലേക്ക് മാറ്റി. വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്ന സര്‍ക്കാർ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. നിരപരാധിയാണെന്നും ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്നും ദീപക്​ ജാമ്യഹരജിയില്‍ പറയുന്നു. ഏപ്രില്‍ ആറിന് രാത്രി പൊലീസ് പിടികൂടിയ ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴൊന്നും തനിക്കെതിരെ പരാതി പറഞ്ഞില്ല. ആശു​പത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍, തന്നെ വീട്ടില്‍നിന്ന് പിടികൂടിയ പൊലീസുകാരാണ് മർദിച്ചതെന്ന് ശ്രീജിത്ത് ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. അവിടെയും ത​​​െൻറ പേര് പറഞ്ഞിട്ടില്ല.

കേസിലെ ആദ്യ മൂന്ന്​ പ്രതികളായ ആർ.ടി.എഫ് അംഗങ്ങളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന് മര്‍ദനമേറ്റത് വീട്ടില്‍നിന്ന് പിടികൂടുമ്പോഴാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സി.ബി.​ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹരജിയിലും തനിക്കെതിരെ പരാമര്‍ശമില്ലെന്നും ദീപക്​ വാദിക്കുന്നു. ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ അവധിയിലായിരുന്നു. അതിനാൽ, പറവൂര്‍ സി.ഐയാണ് ശ്രീജിത്ത്​ അടക്കമുള്ള പ്രതികളുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്. കേസന്വേഷണത്തി​​​െൻറ ചുമതല സി.​െഎക്കായിരുന്നു. അറസ്​റ്റിലും തുടർനടപടികളിലും തനിക്ക്​ പങ്കില്ലെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam newsVarappuzh Custody Death
News Summary - Varappuzh Custody Death; Highcourt Verdict-Kerala News
Next Story