വാരാപ്പുഴ കസ്റ്റഡി മരണം: സി.ബി.െഎ അന്വേഷണം വേണമെന്ന് ഹസൻ
text_fieldsകോട്ടയം: വാരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ. ശ്രീജിത്തിെൻറ മരണത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏപ്രിൽ 23 രാത്രി മുതൽ 24 രാവിലെ വരെ എറണാകുളത്ത് ഉപവാസം നടത്തുമെന്നും ഹസൻ അറിയിച്ചു. ചെന്നിത്തലക്കൊപ്പം മറ്റ് യു.ഡി.എഫ് നേതാക്കളും ഉപവാസമിരിക്കും.
ശ്രീജിത്തിെൻറ കൊലപാതകത്തിൽ പങ്കുള്ള റൂറൽ എസ്.പി എ.വി ജോർജിനെ ഉടൻ സസ്പെൻഡ് ചെയ്യുക, ജോർജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും. ശ്രീജിത്തിെൻറ മരണത്തിൽ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ഹസൻ ആരോപിച്ചു.
കോൺഗ്രസ് നടത്തുന്ന ജനമോചന യാത്ര സംബന്ധിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റേഷൻ വിതരണം നിർത്തല പാവങ്ങളുടെ അന്നംമുട്ടിക്കുന്ന നടപടിയാണ് ഇടതുസറക്കാറിേൻറത്. എൽ.ഡി.എഫ് സർക്കാർ ജനദ്രോഹ സർക്കാറായി മാറിയിരിക്കുന്നു. റേഷൻ വിതരണം സ്തംഭിച്ചത് കേരളത്തിൽ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.