Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ശ്രീജിത്തി​െൻ...

​ശ്രീജിത്തി​െൻ കസ്​റ്റഡി മരണം: എ.വി ജോർജിന്​ സസ്​പെൻഷൻ

text_fields
bookmark_border
​ശ്രീജിത്തി​െൻ കസ്​റ്റഡി മരണം: എ.വി ജോർജിന്​ സസ്​പെൻഷൻ
cancel

തിരുവനന്തപുരം: വരാപ്പുഴയിൽ ശ്രീജിത്തി​​​​െൻറ കസ്​റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവ മുൻ റൂറൽ എസ്.പി എ.വി. ജോർജിന് സസ്പെൻഷൻ. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് സമർപ്പിച്ച റിപ്പോർട്ടി‍​​​െൻറ അടിസ്ഥാനത്തിലാണ് നടപടി. ജോർജിനെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

കസ്​റ്റഡിക്കൊലയിലേക്ക് എത്തിച്ച സാഹചര്യങ്ങളിലും ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ച നടപടികളിലും എസ്​.പിയുടെ പങ്ക്​ വിശദീകരിച്ചുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഡി.ജി.പിയുടെ അനുമതി ഇല്ലാതെ റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) എന്ന സ്ക്വാഡ് രൂപവത്കരിച്ച എസ്.പിയുടെ നടപടികളില്‍ ഗുരുതര പിഴവുണ്ടായതായും സംഘത്തി​​​െൻറ പ്രവർത്തനം നിയമാനുസൃതമായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 

ജോർജിനെതിരെ നിയമനടപടിക്കുള്ള ‘അനുവാദമാണ്’ സർക്കാർ പൊലീസിന്​ നൽകിയിരിക്കുന്നത്. നേരത്തേ സി.ഐ ക്രിസ്പിൻ സാം ഉൾപ്പെടെ നാലുപേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസിൽ പ്രതിചേർത്തു. ജോർജിനെയും പ്രതിചേർക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഐ.ജി എസ്. ശ്രീജിത്തി​​​​െൻറ നേതൃത്വത്തിൽ ജോർജിനെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. എസ്‌.പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനുള്ള തെളിവ്​ ലഭിച്ചിട്ടില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ച, രേഖ ചമയ്​ക്കാൻ കൂട്ടുനിൽക്കൽ, ശ്രീജിത്ത് ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടാൻ കീഴുദ്യോഗസ്ഥർക്കുമേൽ അനാവശ്യസമ്മർദം ചെലുത്തൽ തുടങ്ങിയ കുറ്റങ്ങളായിരിക്കും പ്രധാനമായും ചുമത്തുക.

കോടതിയിൽനിന്ന് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണിത്. ടൈഗർ ഫോഴ്സ് 21 കേസുകളിൽ അനധികൃതമായി പ്രതികളെ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ്​ അന്വേഷണസംഘത്തിനുലഭിച്ച വിവരം. പ്രാദേശിക സ്​റ്റേഷനിലെ എസ്.ഐയോ സി.ഐയോ അറിയാതെയാണിത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല നടപടി. ഇതിനുപിന്നാലെ സേനാംഗങ്ങൾക്ക് അനധികൃതമായി ഗുഡ് സർവിസ് എൻട്രി നൽകിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsav georgemalayalam newsVarappuzh Custody Death
News Summary - Varappuzha Custody Death a v george-Kerala News
Next Story