വരാപ്പുഴ സ്ഫോടനം: ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ
text_fieldsപറവൂർ: ഒരാൾ മരിച്ച വരാപ്പുഴ മുട്ടിനകം പടക്കനിർമാണശാലസ്ഫോടനത്തെ തുടർന്ന് ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ. മുട്ടിനകം ഈരയിൽ ജെൻസണിനെയാണ് (34) പാലക്കാട് വടക്കഞ്ചേരിയിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് പിടികൂടിയത്. ഈ മേഖലയിൽ ഇയാൾക്ക് മറ്റൊരു പടക്ക നിർമാണശാലയുണ്ട്. ജെൻസണിന്റെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ നിരീക്ഷിച്ചാണ് ഒളിച്ചുകഴിഞ്ഞ സ്ഥലം കണ്ടെത്താനായത്. വെള്ളിയാഴ്ച രാത്രി വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്യും. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും.
അറസ്റ്റിലായ ഇയാളുടെ സഹോദരൻ ഈരയിൽ ജെയ്സനെ കോടതി റിമാൻഡ് ചെയ്തു. മൂത്ത സഹോദരൻ ജാൻസനെയും പ്രതിചേർത്തിട്ടുണ്ട്. ഇയാൾ അപകടത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പടക്കങ്ങളും വെടിമരുന്നും അനധികൃതമായി സൂക്ഷിക്കാൻ വീട് വാടകക്ക് നൽകിയ കൂരൻവീട്ടിൽ മത്തായിയെ പിടികൂടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.