വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണസംഘം ഓഫിസ് എ.ആർ ക്യാമ്പിൽ
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിെൻറ ഓഫിസ് കളമശ്ശേരി എ.ആർ ക്യാമ്പിൽ. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിെല സംഘമാണ് കളമശ്ശേരി എ.ആർ ക്യാമ്പിൽ പ്രവർത്തനം ആരംഭിച്ചത്.
അറസ്റ്റിലായ ആദ്യ മൂന്ന് പ്രതികൾ എ.ആർ ക്യാമ്പിലെ പൊലീസുകാരായിരുന്നു. എ.ആർ ക്യാമ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പൊലീസുകാരെ ചേർത്താണ് ആലുവ റൂറൽ എസ്.പിയായിരുന്ന എ.വി. ജോർജ് റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) ആരംഭിച്ചത്.
ആലുവ പൊലീസ് ക്ലബിലായിരുന്നു ആദ്യം അന്വേഷണസംഘത്തിെൻറ ഒാഫിസ്. പൊലീസ് ക്ലബിന് പകരം പറവൂരിൽ മറ്റൊരു ഓഫിസ് നൽകിയെങ്കിലും അത് നിരസിച്ചാണ് എ.ആർ ക്യാമ്പിലേക്ക് മാറിയതെന്നും പറയുന്നു. കേസിെൻറ അന്വേഷണപുരോഗതി അറിയിക്കണമെന്ന് ഉദ്യോഗസ്ഥരോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിെൻറ ഭാര്യ അഖില നൽകിയ ഹരജി പരിഗണിച്ചായിരുന്നു ഇൗ നിർദേശം.
കേസിലെ പ്രധാന പ്രതികൾ ഇപ്പോഴും പുറത്തുതന്നെയാണെന്നാണ് കുടുംബത്തിെൻറ ആരോപണം. ഹരജി ജൂൺ അഞ്ചിന് പരിഗണിക്കാനിരിക്കുകയാണ്. നാലാം പ്രതി വരാപ്പുഴ മുൻ എസ്.ഐ ജി.എസ്. ദീപക്കിെൻറ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറഞ്ഞേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.