വരാപ്പുഴ കസ്റ്റഡി മരണം: ആരോപണ വിധേയരെ തിരിച്ചെടുക്കുന്നതിൽ അതൃപ്തി
text_fieldsകോട്ടയം: വരാപ്പുഴ കസ്റ്റഡി മരണ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഏഴ് പൊലീസ ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് സർവിസിൽ തിരികെ പ്രവേശിപ്പിച്ച നടപടി യിൽ ആഭ്യന്തര വകുപ്പിന് അതൃപ്തി. തിരക്കിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതി ൽ ഏതാനും ജനപ്രതിനിധികളും സേനയിലെ ഉന്നത ഉദ്യോഗസ്ഥരിൽ ചിലരും തങ്ങളുടെ അതൃപ്തി വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇക്കാര്യത്തിൽ കൊച്ചി റേഞ്ച് െഎ.ജി കൈക്കൊണ്ട നടപടികൾ സർവിസ് ചട്ടങ്ങളും നടപടിക്രമങ്ങളും പൂർണമായും പാലിച്ചാണോയെന്ന് വ്യക്തമാക്കാൻ സർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം. നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
സസ്പെൻഷൻ പിൻവലിക്കലിന് പിന്നിൽ പൊലീസ് സംഘടനകളുടെ സമ്മർദമാണെന്ന ആേക്ഷപവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ആരോപണ വിധേയനായ മുൻ ആലുവ റൂറൽ എസ്.പി എ.വി. ജോർജ് നിലവിൽ ആഭ്യന്തര സുരക്ഷ വിഭാഗം എസ്.പിയാണ്. ഡി.െഎ.ജിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിെക്കയായിരുന്നു വരാപ്പുഴ ദേവസ്വംപാടം സ്വദേശി എസ്.ആർ. ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ് മരിച്ച കേസിൽ ആരോപണ വിധേയനാവുന്നത്. അതിനിടെ ജോർജിനൊപ്പമുള്ള അഞ്ചുപേർക്ക് ഡി.െഎ.ജിയായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.
േജാർജിനെ പുതിയ പട്ടികയിലും ഉൾപ്പെടുത്തിയിട്ടില്ല. സംഭവം വിവാദമായതോടെ എസ്.പിയടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥരാണ് അന്ന് നടപടിക്ക് വിധേയമായത്. പറവൂർ സി.െഎ ക്രിസ്പിൻ സാം, വരാപ്പുഴ സ്റ്റേഷൻ ഹൗസ് ഒാഫിസറായിരുന്ന എസ്.െഎ ജി. ദീപക്, അഡീഷനൽ എസ്.െഎ ജയാനന്ദൻ, ഗ്രേഡ് എ.എസ്.െഎ സുധീർ, സീനിയർ സി.പി.ഒ സേന്താഷ് ബേബി, സി.പി.ഒമാരായ ശ്രീരാജ്, സുനിൽ കുമാർ എന്നിവരെയാണ് സർവിസിൽ തിരിച്ചെടുക്കാൻ െഎ.ജി ഉത്തരവിട്ടത്. ഇവരുടെ നിയമന ഉത്തരവ് ഇതിനകം ആലുവ റൂറൽ എസ്.പിക്ക് കൈമാറുകയും ചെയ്തു. ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത കേസിൽ ആരോപണ വിധേയരെ തിരക്കിട്ട് സർവിസിൽ പ്രവേശിപ്പിക്കുന്നത് കേസിെൻറ തുടർനടപടികളെ ബാധിക്കുമെന്ന മുന്നറിയിപ്പും ചില ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.ക്രൈംബ്രാഞ്ച് െഎ.ജി ശ്രീജിത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് െഎ.ജിയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.