വരാപ്പുഴ പടക്ക സംഭരണശാല ഉടമയുടെ ലൈസൻസ് റദ്ദാക്കി
text_fieldsകാക്കനാട്: വരാപ്പുഴയിൽ സ്ഫോടനം നടന്ന പടക്ക സംഭരണശാല ഉടമയുടെ ലൈസൻസ് റദ്ദാക്കി ജില്ല ഭരണകൂടം ഉത്തരവിറക്കി. സ്ഫോടനം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് പെട്രോളിയം ആൻഡ് എക്സ്േപ്ലാസിവ് സേഫ്റ്റി ഓർഗനൈസേഷന് കലക്ടർ കത്ത് നൽകി. സംഭവത്തെക്കുറിച്ച് സബ് കലക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
വിവിധ ഏജൻസികളുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷമാകും നടപടി സ്വീകരിക്കുക. സംഭരണശാലയിൽ പടക്കങ്ങൾ നിർമിച്ചിരുന്നോ എന്നും അങ്ങനെയെങ്കിൽ ഏതെല്ലാം പദാർഥങ്ങളാണ് ഉപയോഗിച്ചതെന്നും കണ്ടെത്തുകയാണ് ലക്ഷ്യം.
പടക്കം വിൽക്കാൻ ലൈസൻസ് നൽകിയിരുന്നെങ്കിലും ആ കെട്ടിടത്തിലല്ല പടക്കങ്ങൾ സംഭരിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 500 കിലോ ചൈനീസ് പടക്കവും 100 കിലോ ഇതര പടക്കങ്ങളും വിൽക്കാനാണ് ഉടമക്ക് ലൈസൻസ് ഉണ്ടായിരുന്നത്.
സംഭവത്തിൽ പടക്ക സംഭരണശാലക്ക് ലൈസൻസുള്ള ജെയ്സനെതിരെ നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പടക്ക സംഭരണ ശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.