ശ്രീജിത്തിെൻറ മരണകാരണം പൊലീസ് മർദനം തന്നെ: മെഡിക്കൽ ബോർഡ്
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ചത് പൊലീസ് മർദനം മൂലമെന്ന് മെഡിക്കൽ ബോർഡ് പ്രാഥമിക നിഗമനത്തിൽ എത്തിയതായി സൂചന. വിശദ റിപ്പോർട്ട് ബോർഡ് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് സമർപ്പിക്കും.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ശ്രീജിത്തിെൻറ യഥാർഥ മരണകാരണം കണ്ടെത്താനാണ് അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത്. ബോർഡ് വ്യാഴാഴ്ച കൊച്ചിയിൽ യോഗം ചേർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശകലനം ചെയ്തു. പൊലീസ് ശ്രീജിത്തിനെ പിടികൂടിയപ്പോൾ അടിവയറ്റിലുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണമെന്നാണ് ബോർഡിെൻറ നിഗമനമെന്ന് അറിയുന്നു.
അടിവയറിലെ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘത്തിെൻറ ചോദ്യത്തിന് മറുപടിയായി ബോർഡ് അറിയിച്ചു. ഇത്തരം ക്ഷതമേറ്റാൽ ആറ് മണിക്കൂറിനുള്ളിൽ ആരോഗ്യനില അപകടത്തിലേക്ക് നീങ്ങും. അതുകൊണ്ടാണ് ആറാം തീയതി രാത്രി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന് ഏഴാം തീയതി പുലർച്ച വയറുവേദന ഉണ്ടായത്. ചെറുകുടൽ മുറിഞ്ഞ ശ്രീജിത്തിന് യഥാസമയം ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് ബോർഡിെൻറ നിരീക്ഷണം. ഭക്ഷണം കഴിച്ചത് മുറിഞ്ഞ ചെറുകുടലിലൂടെ പുറത്തെത്തി രക്തത്തിൽ കലരാനും അണുബാധ മൂർഛിക്കാനും കാരണമായതായും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ ബോർഡ് രൂപവത്കരിച്ചതിനെെച്ചാല്ലി വിവാദം മുറുകുന്നതിനിടെ ശ്രീജിത്തിെൻറ മരണത്തിൽ പൊലീസിെൻറ പങ്ക് വ്യക്തമാക്കുന്നതാണ് ബോർഡിെൻറ നിഗമനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.