മൂത്രക്കിടക്കയിൽ വരവറാവു; ഉള്ളുപൊള്ളി ഉറ്റവർ
text_fieldsമുംബൈ: ജയിലിൽ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുഗു കവി വരവര റാവുവിനെ കാണാൻ ഹൈദരാബാദിൽ നിന്നെത്തിയ ഉറ്റവരെ എതിരേറ്റത് നെഞ്ചു പിളർക്കുന്ന കാഴ്ച. കവിയായ സഹോദര പുത്രൻ എൻ. വേണുഗോപാൽ, വരവര റാവുവിെൻറ ഭാര്യ ഹേമലത, മൂന്ന് പെൺമക്കൾ എന്നിവരാണ് ബുധനാഴ്ച മുംബൈയിലെത്തിയത്.
ജെ.ജെ ആശുപത്രിയിലെ ദുർഗന്ധം വമിക്കുന്ന താൽകാലിക വാർഡിലെ ബെഡിൽ പരിചരിക്കാൻ ആരുമില്ലാതെ മൂത്രത്തിൽ കുളിച്ച് അനാഥമായി കിടക്കുന്ന വരവര റാവുവിനെയാണ് അവർ കണ്ടത്. ഏതാനും വാരയകലെ കാവൽ നിന്ന പൊലീസുകാരും വയോധികനെ ശ്രദ്ധിക്കുന്നില്ല.
താൽകാലിക വാർഡിൽ ചികിത്സ സംവിധാനങ്ങൾ ഇല്ലെന്നാണ് നഴ്സുമാർ പറഞ്ഞത്. മൂത്രത്തിൽ കുതിർന്ന വിരിയും വസ്ത്രവും മാറ്റാൻ ശ്രമിച്ചതോടെ ബന്ധുക്കളെ അധികൃതർ ആട്ടി പുറത്താക്കുകയും ചെയ്തു. സമയമെടുത്താണ് വരവര റാവു തങ്ങളെ തിരിച്ചറിഞ്ഞതെന്ന് വേണുഗോപാൽ പറഞ്ഞു.
ഇതിനിടെയാണ് ഇരുട്ടടി പോലെ വരവര റാവുവിന് കോവിഡ് ബാധിച്ച വിവരവും ബന്ധുക്കൾ അറിയുന്നത്. വരവര റാവുവിെൻറ ബന്ധുക്കളുടെ അനുഭവം വിശദമാക്കിയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും ഹ്യൂമൻ റൈറ്റ് ഡിഫൻേൻറഴ്സ് അലർട്ട് ദേശീയ വർക്കിങ് സെക്രട്ടറി ഹെൻറി തിഫാങ്നെ ദേശി മനുഷ്യാവകാശ കമീഷന് കത്തെഴുതി. വരവര റാവുവിനെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീമ-കൊറേഗാവ് സംഘർഷക്കേസിൽ പ്രതിചേർക്കപ്പെട്ട 81 കാരനായ വരവരറാവു രണ്ട് വർഷമായി ജയിലിലാണ്. നവി മുംബൈയിലെ തലോജ ജയിലിൽ കഴിയുന്നതിനിടെ തിങ്കളാഴ്ചയാണ് തളർന്നുവീണത്. തുടർന്ന് ആശുപത്രയിൽ എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.