ചുമതലകളിൽ നട്ടംതിരിഞ്ഞ് െഎ.എ.എസുകാർ
text_fieldsതിരുവനന്തപുരം: മതിയായ സിവിൽ സർവിസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ വിവിധ വകുപ്പുകളുടെ ചുമതലകളിൽ നട്ടം തിരിഞ്ഞ് െഎ.എ.എസുകാർ. അഞ്ചിലധികം വകുപ്പുകളുടെ ചുമതല വഹിക്കുന്ന െഎ.എ.എസ് ഉദ്യോഗസ്ഥരും കേരളത്തിലുണ്ട്.
ഇത് ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിന് തടസ്സമാകുന്നതായും പരാതിയുണ്ട്. കേരള കേഡറിൽ െഎ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. പലകുറി കേന്ദ്രത്തിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമുണ്ടാകുന്നില്ലെന്നും അവർ വിശദീകരിക്കുന്നു. െഎ.പി.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തിലും സമാന സ്ഥിതിയാണ്. ഡി.െഎ.ജി, െഎ.ജി തസ്തികകളിൽ ഉൾപ്പെടെ ഇൗ പ്രശ്നമുണ്ട്. സംസ്ഥാനത്ത് െഎ.എ.എസ് കേഡറിൽ 231 തസ്തികകളാണുള്ളത്. ഇതിൽ 161 എണ്ണം നേരിട്ടുള്ള നിയമനമാണ്. 60 എണ്ണം സ്ഥാനക്കയറ്റത്തിലൂടെയും പെത്തണ്ണം ബൈ സെലക്ഷൻ വഴിയുള്ള നിയമനത്തിനും നീക്കിെവച്ചതാണ്. നിലവിൽ കേരള കേഡറിൽ 88 ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്.
സമയബന്ധിതമായി ഇൗ നിയമനങ്ങളൊന്നും നടക്കാത്തതാണ് പ്രതിസന്ധിയാകുന്നത്. െഎ.എ.എസ് പരിഗണനക്കായി സമർപ്പിക്കുന്ന ശിപാർശകളിലും കൃത്യമായി നടപടിയുണ്ടാകുന്നില്ല. ആൾക്ഷാമം കാരണം ഒരു ഉദ്യോഗസ്ഥന് സുപ്രധാനമായ നിരവധി വകുപ്പുകളുടെയും കോർപറേഷനുകൾ ഉൾപ്പെടെ സ്ഥാപനങ്ങളുടെയും ചുമതല വഹിക്കേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.