നാർകോട്ടിക് വ്യാപനത്തിന് പലതരം സംഘങ്ങൾ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നാർകോട്ടിക് വ്യാപനത്തിന് പലതരം സംഘങ്ങൾ പലയിടത്തും പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ ഗുണകരമായി ചിന്തിക്കുന്നവരും ദുഷിച്ച് ചിന്തിക്കുന്നവരും ഉണ്ടാകും. ദുഷിച്ച രീതിയിൽ ചിന്തിക്കുന്ന ചിലർ സ്വാർഥത മുൻനിർത്തി പണം സമ്പാദിക്കാൻ തെറ്റായ വഴിയിലേക്ക് പോകും. വളരുന്ന തലമുറയെ തകർക്കുന്ന ഇടപെടലുകളിലേക്ക് ഇവർ കടക്കുന്നു.
165 സ്കൂളുകളിലേക്കുകൂടി സ്റ്റുഡൻസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നതിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ നാം പ്രയത്നിക്കുേമ്പാൾ നാടിനെതിരെ ചിന്തിക്കുന്ന ശക്തികൾ ഭാവി തകർക്കാനും ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള തലമുറ വരാതിരിക്കാനും ശ്രമിക്കുകയാണ്. സ്റ്റുഡൻസ് പൊലീസിന് ഇത്തരം പ്രവണതകളെ സ്കൂളുകളിൽ നല്ലരീതിയിൽ പ്രതിരോധിക്കാനാകണം.
എല്ലാ സ്കൂളുകളിലേക്കും എസ്.പി.സി പദ്ധതി വ്യാപിപ്പിക്കും. പുതുതലമുറയെ വാർത്തെടുക്കാൻ വലിയ സംഭാവന സ്റ്റുഡൻസ് കേഡറ്റ് പദ്ധതി നൽകുന്നെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഡി.ജി.പി അനിൽ കാന്ത്, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി. വിജയൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു, എക്സൈസ് വിജിലൻസ് എസ്.പി കെ. മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.