ട്രാക്ക് അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി
text_fieldsകൊച്ചി/തിരുവനന്തപുരം: തൃശൂർ യാർഡിനും എറണാകുളം ടൗൺ യാർഡിനുമിടയിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ 18, 20, 22, 23, 24, 25, 26, 29, 30, മേയ് ഒന്ന് തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 27 ട്രെയിനുകൾ വൈകും. നാല് ട്രെയിനുകൾ പൂർണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കി. കോട്ടയം വഴിയുള്ള അഞ്ച് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഒമ്പത് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം താൽക്കാലികമായി വർധിപ്പിച്ചതായി റെയിൽവേ. സെക്കൻഡ് ക്ലാസ് സ്ലീപ്പർ, സെക്കൻഡ് ക്ലാസ് ചെയർകാർ, എ.സി ത്രീടയർ കോച്ചുകളാണ് വർധിപ്പിച്ചത്.
പൂർണമായും റദ്ദാക്കുന്നവ
എറണാകുളം ജങ്ഷൻ-ഷൊർണൂർ ജങ്ഷൻ മെമു (06018)-18, 20, 22, 25 തീയതികളിൽ
എറണാകുളം ജങ്ഷൻ -ഗുരുവായൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06448) -22, 23, 25, 29, മേയ് ഒന്ന് തീയതികളിൽ
കോട്ടയം -നിലമ്പൂർ എക്സ്പ്രസ് (16326, തിരിച്ചുള്ള ഇതേ ട്രെയിൻ 16325) -22, 23, 25, 29, മേയ് ഒന്ന് തീയതികളിൽ
ഭാഗിക റദ്ദാക്കൽ
കണ്ണൂർ -എറണാകുളം ജങ്ഷൻ ഇൻറർസിറ്റി (16306)-22, 25, 30 മേയ് ഒന്ന് തീയതികളിൽ ആലുവയിലും 23, 29 തീയതികളിൽ എറണാകുളം ടൗണിലും സർവിസ് അവസാനിപ്പിക്കും.
ചെന്നൈ എഗ്മൂർ -ഗുരുവായൂർ ഡെയ്ലി (16127) -23, 25 തീയതികളിൽ എറണാകുളം ജങ്ഷനിൽ അവസാനിപ്പിക്കും.
ടാറ്റാനഗർ -എറണാകുളം ജങ്ഷൻ ബൈ വീക്ലി (18189) -ഏപ്രിൽ 24ന് എറണാകുളം ടൗൺ വരെ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.