ചരിത്ര ധ്വംസനത്തിനെതിരെ തെരുവിലിറങ്ങി വാരിയൻകുന്നത്തിെൻറ പിന്മുറക്കാർ
text_fieldsമലപ്പുറം: ദേശീയ സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമായ ഖിലാഫത്ത് സമരത്തെയും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ തുടങ്ങിയ രക്തസാക്ഷികളെയും ദേശീയ ചരിത്ര ഗവേഷക കൗൺസിൽ ചരിത്ര നിഘണ്ടുവിൽനിന്ന് വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ വാരിയൻകുന്നത്തിെൻറ പിന്മുറക്കാർ രംഗത്ത്.
വാരിയൻകുന്നത്ത് കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി. ദേശീയ ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത സംഘ്പരിവാർ ചരിത്രത്തെ വക്രീകരിച്ച് സ്വന്തമാക്കാൻ ശ്രമിക്കുന്നതിെൻറ ഭാഗമാണ് നീക്കമെന്ന് അവർ ആരോപിച്ചു.
എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.പി. ഇബ്രാഹിം വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു.
സി.പി. ഇസ്മായിൽ, സി.പി. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. ധർണക്ക് സി.പി. ചെറീത് ഹാജി, സി.പി. കുട്ടിമോൻ, സി.പി. കുഞ്ഞിമുഹമ്മദ്, സി.പി. ഇബ്രാഹിം, സി.പി. അബ്ദുറഹിമാൻ, സി.പി. കുഞ്ഞുട്ടി ഹാജി, സി.പി. മുഹമ്മദലി ഹാജി, സി.പി. സുഹൈൽ, സി.പി. റഷീദ്, സി.പി. ബഷീർ, സി.പി. കുഞ്ഞിപ്പ, സി.പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.