Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലബാർ സമരനേതാക്കളെ ​ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി ഭീരുത്വം -വാരിയൻകുന്നത്തി​െൻറ കുടുംബം
cancel
Homechevron_rightNewschevron_rightKeralachevron_rightമലബാർ സമരനേതാക്കളെ...

മലബാർ സമരനേതാക്കളെ ​ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി ഭീരുത്വം -വാരിയൻകുന്നത്തി​െൻറ കുടുംബം

text_fields
bookmark_border

മലപ്പുറം: കേന്ദ്ര സർക്കാറി​െൻറ സാംസ്കാരിക-ചരിത്ര ഗവേഷണ മന്ത്രാലയത്തി​െൻറ 'ഡിക്​ഷണറി ഓഫ് മാർട്ടിയേഴ്​സ്​ ഇൻ ഇന്ത്യാസ് ഫ്രീഡം സ്​ട്രഗിൾ' പുസ്തകത്തി​െൻറ ഡിജിറ്റൽ പതിപ്പിൽനിന്ന്​ മലബാറിലെ സ്വതന്ത്ര്യസമരത്തി​െൻറയും ഖിലാഫത്ത് സമര നേതാക്കളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്​ലിയാർ എന്നിവരുടെയും ചരിത്രം പിൻവലിച്ച നടപടി ഭീരുത്വവും ചരിത്രത്തോടുള്ള അനാദരവുമാണെന്ന്​ വാരിയൻ കുന്നത്തി​െൻറ കുടുംബം. സംഘ് പരിവാർ ഉണ്ടാക്കുന്ന ഇത്തരം വർഗീയ നീക്കങ്ങൾ സൂര്യപ്രകാശത്തെ പാഴ്​മുറം കൊണ്ട് തടഞ്ഞ് വെക്കുന്ന ഏർപ്പാട് മാത്രമായി പരിണമിക്കും.

മലബാർ സമരത്തെ വർഗീയ പോരാട്ടമാക്കി ചുരുട്ടിക്കെട്ടാൻ സംഘ്പരിവാർ എത്ര ശ്രമിച്ചാലും സത്യസന്ധവും വസ്തുതാപരവുമായ അന്വേഷണവും പഠനവും നിലനിൽക്കുന്നിടത്തോളം വിജയിക്കില്ലെന്നും വാരിയൻ കുന്നത്തി​െൻറ കുടുംബമായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രസ്​താവിച്ചു.

2019 മാർച്ചിൽ കേന്ദ്ര സാംസ്​കാരിക വകുപ്പിന്​ കീഴിലെ ഇന്ത്യൻ കൗൺസിൽ ഒാഫ്​ ഹിസ്​റ്റോറിക്കൽ റിസർച്ച്​ പുറത്തിറക്കിയ ഒൗദ്യോഗിക ഗ്രന്ഥമായ​ 'രക്​തസാക്ഷികളുടെ 'ഡിക്ഷ്​ണറി'യിൽ വാരിയം കുന്ന​െൻറയും ആലി മുസ്​ലിയാരുടേയും പേരുകൾ ഉൾപ്പെട്ടിരുന്നു​. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്​ ഗ്രന്ഥം പ്രകാശനം ചെയ്​തത്​.

വാർത്ത പുറത്തുവന്നതിന്​ പിന്നാലെ ഇവരുടെ പേരുകൾ പിൻവലിക്കണ​െമന്ന്​ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല അടക്കമുള്ളവർ കേന്ദ്രസർക്കാരിനോട്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:1921 Freedom Fightvariyankunnanmalabar revolutionvariyankunnathu family
Next Story