വർക്കല ഭൂമി കൈമാറ്റ വിവാദം: ദിവ്യ എസ്. അയ്യരെ സ്ഥലം മാറ്റി
text_fieldsതിരുവനന്തപുരം: സബ് കളക്ടർ ദിവ്യ എസ്. അയ്യരെ സ്ഥലം മാറ്റി. സബ്ക കളക്ടർക്കെതിരായ ഭൂമി വിവാദങ്ങൾക്കിടെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റിയത്. വർക്കല ഭൂമി ഇടപാട് കേസിൽ ദിവ്യ എസ് അയ്യർക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് നടപടി. വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകിയെന്നായിരുന്നു സബ് കളക്ടർക്കെതിരായ ആരോപണം. ഭൂമി പ്രശ്‌നത്തില്‍ തിരുവനന്തപുരം സബ് കളക്ടർക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം.
വർക്കലയിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ച് നൽകിയതാണ് സബ്കളക്ടർക്ക് വിനയായത്. സംഭവത്തിൽ വി.ജോയ് എം.എൽ.എയും സി.പി.എമ്മും കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതും ദിവ്യ എസ്.അയ്യർക്കെതിരായ നടപടിക്ക് കാരണമായി.
അയിരൂർ വില്ലേജിൽ സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന 27 സെൻറ് ഭൂമി റോഡ് പുറേമ്പാക്കാണെന്ന് കണ്ടെത്തി ജൂലൈ 19ന് തഹസിൽദാർ എറ്റെടുത്തിരുന്നു. ഇതിനെതിരെ സ്വകാര്യവ്യക്തി ഹൈകോടതിയെ സമീപിച്ചു. തുടർന്ന് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ഹൈകോടതി സബ്കളക്ടറെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് തഹസിൽദാറുടെ നടപടി റദ്ദാക്കുകയും ഭൂമി സ്വകാര്യവ്യക്തിക്ക് സബ്കള്കടർ നൽകുകയും ചെയ്തു. ഭർത്താവായ കെ.എസ് ശബരിനാഥ് എം.എൽ.എയുടെ താൽപര്യപ്രകരാമായിരുന്ന ദിവ്യയുടെ നടപടിയെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഭൂസംരക്ഷണ നിയമപ്രകാരമായിരുന്ന തീരുമാനമെന്നായിരുന്നു സബ്കളക്ടറുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.