'ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതും,രാഷ്ട്രപിതാവിന്റെ ഘാതകനെ ആരാധിക്കുന്നതുമാണോ നിന്‍റെയൊക്കെ രാജ്യസ്‌നേഹം?' Teaser
text_fieldsകോഴിക്കോട്: ഏറെ വിവാദങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്ന സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത വർത്തമാനത്തിന്‍റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു, സിദ്ദീഖ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു പോകുന്ന മലബാറില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ അതിജീവനമാണ് സിനിമയുടെ പ്രമേയം.പാർവതിയാണ് ഫൈസ സൂഫിയെന്ന ആ വിദ്യാർഥിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നു.
സംഘപരിവാർ അനുകൂലികളെന്ന് തോന്നിക്കുന്ന ഒരു കൂട്ടം ആളുകളോടുള്ള സിദ്ദീഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സംഭാഷണങ്ങള്‍ മാത്രമാണ് ടീസറിലുള്ളത്.
'ഇവിടെ നൂറ്കണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിമരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോ നിന്‍റെയൊക്കെ രാജ്യസ്‌നേഹം, അതൊ രാഷ്ട്രപിതാവിന്റെ ഘാതകനെ ആരാധിക്കുന്നതോ, ഇതൊന്നും എന്നോട് വിളമ്പല്ലെ' മാെറടാ എന്ന ഡയലോഗുമടിച്ച് നടന്ന് പോകുന്ന സീനാണ് ടീസറില്‍ ഉള്ളത്.
സെന്‍സര്‍ ബോര്‍ഡില്‍ നിന്നടക്കം പലതരത്തിൽ എതിര്‍പ്പ് നേരിടേണ്ടിവന്ന ചിത്രമാണ് വര്‍ത്തമാനം. ഒരു സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്‍റെ പരസ്യപ്രതികരണവും വിവാദങ്ങള്‍ ഉണ്ടാക്കി. വര്‍ഗീയത ബാധിച്ചവര്‍ക്ക് പകരം സിനിമയെ അറിയുന്നവരെ സെന്‍സര്‍ ബോര്‍ഡില്‍ ഇരുത്തണമെന്നും വര്‍ത്തമാനത്തിന് അനുമതി നിഷേധിച്ച ബി.ജെ.പി നേതാവിനെ സെൻസർ ബോർഡിൽ നിന്ന് പുറത്താക്കണമെന്നും സംവിധായകൻ സിദ്ധാര്‍ഥ ശിവ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.