കാരവനിലെ യുവാക്കളുടെ മരണം; കാർബൺ മോണോക്സൈഡ് കാരണമെന്ന് കണ്ടെത്തൽ
text_fieldsകോഴിക്കോട്: വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് കാരണമെന്നു കണ്ടെത്തൽ. കോഴിക്കോട് എൻ.ഐ.ടി വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൽ പടർന്ന കാർബൺ മോണോക്സൈഡ് ആണ് മരണ കാരണമായതെന്നു കണ്ടെത്തിയത്.
വാഹനത്തിലെ ജനറേറ്ററില്‍ നിന്നാണ് വിഷ വാതകം പ്ലാറ്റ്ഫോം ദ്വാരം വഴി അകത്തേക്ക് വമിച്ചത്. രണ്ട് മണിക്കൂറിനിടെ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് അകത്ത് പടർന്നതെന്നും പരിശോധനയിൽ വ്യക്തമായി.
കഴിഞ്ഞ ഡിസംബർ 23നാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട വാഹനത്തിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസർക്കോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. ഒരാളെ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാളെ വണ്ടിയുടെ ഉള്ളിലും മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. എരമംഗലം സ്വദേശിയുടേതാണ് കാരവൻ. തലശ്ശേരിയിൽ വിവാഹത്തിനു ആളുകളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.