അപകടം ഒഴിവാക്കാൻ മുറിച്ചു മാറ്റിയ മരങ്ങൾ വീണ്ടും കുരുക്കായി
text_fieldsവടകര: താലൂക്ക് ഓഫിസ് പരിസരത്ത് നിന്ന് അപകടം ഒഴിവാക്കാൻ മുറിച്ച് മാറ്റിയ മരങ്ങൾ വീണ്ടും അപകടകുരുക്കായി. അപകടാവസ്ഥയിലായ മരങ്ങൾ കൂറ്റൻ മതിലിനു മുകളിലും റോഡിലും അലക്ഷ്യമായി മുറിച്ചിട്ടതാണ് ദുരിതമാകുന്നത്. മരം മുറിച്ചു മാറ്റാൻ കരാറെടുത്തവർ മരം മുറിച്ചിട്ട സ്ഥലത്ത് തന്നെ ഇടുകയായിരുന്നു. താലൂക്ക് ഓഫിസ് പരിസരത്തെ വീട്ടുകാർക്കും യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തിയ മരം മുറിച്ച് മാറ്റാൻ നിരവധി പരാതികൾ നൽകിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ താലൂക്ക് അദാലത്തിൽ മരങ്ങൾ മുറിച്ചു മാറ്റാൻ തഹസിൽദാർക്ക് ഉത്തരവ് നൽകി മുറിച്ച് മാറ്റുകയുമായിരുന്നു.
മുറിച്ച മരം താലൂക്ക് ഓഫിസിനു പിറകിൽ ചോളം വയലിൽ നിന്നും ജെ.ടി റോഡിലേക്ക് പോകുന്ന റോഡിലാണ് തലങ്ങും വിലങ്ങും മുറിച്ചിട്ടിരിക്കുന്നത്. മുറിച്ചിട്ട മരങ്ങൾ കാൽനടക്കാർക്കും വാഹനങ്ങൾക്കും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. കൂടാതെ മുറിച്ച് മാറ്റിയ കൂറ്റൻ മരത്തടികൾ മതിലിൽ തൂങ്ങി ഏത് നിമിഷവും റോഡിലേക്ക് വീഴുന്ന സ്ഥിതിയിലാണുള്ളത്. താലൂക്ക് അധികൃതരെ വിവരം അറിയിച്ചിട്ടും നടപടികളുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.