ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസ്: ന്യൂനപക്ഷങ്ങൾക്കതിരെയാണ് സർക്കാരെന്ന് യൂത്ത് ലീഗ്
text_fieldsകോഴിക്കോട്: വിവാദ പ്രസ്താവന നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ കേസെടുത്ത നടപടിയില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ്. സംഘ്പരിവാറിനെ തോൽപ്പിക്കും ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരമായി കേസുകൾ ചുമത്തുകയാണ് സർക്കാറെന്നും യൂത്ത് ലീഗ് പ്രസ്താവനയിൽ പറഞ്ഞു. ശംസുദ്ദീൻ പാലത്തും എം.എം. അക്ബറും ജവഹർ മുനവിറും സർക്കാറിന്‍റെ ഈ സമീപനത്തിന്‍റെ ഇരകളാണ്. സമാനമായ ആരോപണങ്ങള്‍ മുന്‍പ് പലര്‍ക്കുമെതിരെ ഉയര്‍ന്നപ്പോള്‍ കേസെടുക്കാതിരിക്കുകയും ജൗഹറിനെതിരെ മാത്രം കേസെടുത്തത് ഇരട്ടനീതിയാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.
ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സെക്രട്ടറി പി.കെ ഫിറോസും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ വസ്ത്രധാരണരീതിയെക്കുറിച്ച് പ്രസംഗത്തിനിടയിൽ പരാമർശിച്ചതിന് ഫാറൂഖ് കോളജ് അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊടുവള്ളി പോലീസാണ് കേസെടുത്തത്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജവഹര്‍ മുനവറിനെതിരെ പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.