ലോകത്തിെൻറ വേദനക്കൊപ്പം വത്തിക്കാൻ; ജീവിത ധന്യതയിൽ ഡിപി അച്ചൻ
text_fieldsകൊച്ചി: കോവിഡ് ഭീതിയിൽ പകച്ചും വിലപിച്ചും നിൽക്കുന്ന ലോകത്തിെൻറ വേദനക്കൊപ്പമ ായിരുന്നു ഇത്തവണ വത്തിക്കാെൻറ ഈസ്റ്റർ. ഭൂമിയിലെ പ്രാർഥനകൾ ഒരു മേൽക്കൂരക്ക് കീ ഴെ ഒന്നിക്കുന്ന ഇവിടത്തെ ഈസ്റ്റർ ആഘോഷത്തിലും റോമിെൻറയടക്കം നെഞ്ചുലച്ച മഹാമാര ി ഉയർത്തുന്ന ആശങ്ക നിഴലിട്ടു.
പക്ഷേ, സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാ ർപാപ്പയുടെ പ്രാർഥനാവചനങ്ങൾക്ക് സാക്ഷിയായിനിന്ന എറണാകുളം അരയൻകാവ് സ്വദേശി ഫാ. ഡിപി പീറ്റർ കട്ടത്തറക്ക് ഇത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യ മുഹൂർത്തമായിരുന്നു.
മാർപാപ്പ നടത്തുന്ന കുർബാനകൾക്ക് ആവശ്യമായ കാസ, പാത്രങ്ങൾ, തിരുവസ്ത്രങ്ങൾ, അംശവടി, പ്രത്യേക മോതിരം എന്നിവയെല്ലാം സൂക്ഷിക്കുന്നത് അഗസ്തീനിയൻ പൊന്തിഫിക്കൽ സാക്രിസ്റ്റി എന്ന മൂന്നംഗ സംഘമാണ്.അഗസ്തീനിയൻ ഓർഡർ എന്ന സന്യാസി സമൂഹത്തിന് കീഴിലാണിത്.
സാക്രിസ്റ്റിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഫാ. ഡിപി. ഈസ്റ്റർ ആഘോഷങ്ങളിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിയുന്ന ബസിലിക്കയിൽ ഇത്തവണ ഈസ്റ്റർ പ്രാർഥനക്ക് വൈദികരും കന്യാസ്ത്രീകളും അൽമായരുമടക്കം 40 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഫാ. ഡിപി വത്തിക്കാനിൽനിന്ന് ‘മാധ്യമ’ത്തോട് പറഞ്ഞു.
അരയൻകാവ് കട്ടത്തറ വീട്ടിൽ പീറ്റർ-ദീനാമ്മ ദമ്പതികളുടെ മൂത്ത മകനാണ് ഫാ. ഡിപി. 42കാരനായ ഇദ്ദേഹം ആസ്ട്രേലിയയിലാണ് ജോലി ചെയ്തിരുന്നത്. അവിടെനിന്ന് ആറ് മാസം മുമ്പാണ് പൊന്തിഫിക്കൽ സാക്രിസ്റ്റിയിൽ അംഗമായി എത്തിയത്. മാർപാപ്പക്കൊപ്പമുള്ളവരുടെ സംഘത്തിൽ അംഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നതായി ഫാ. ഡിപി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.