വട്ടിയൂര്‍ക്കാവിൽ തന്നെ ഒഴിവാക്കിയതിൻെറ കാരണം അറിയില്ല -കുമ്മനം
text_fieldsതിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് തന്നെ ഒഴിവാക്കിയതിൻെറ കാര ണം അറിയില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മറ്റികൾ തൻെറ പേര് അയച്ചിരുന്നുവെന്നും എന്നാൽ, ഒരാളെയല്ലേ അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അംഗീകരിക്കാന്‍ തയ്യാറാണ്. പുതിയ ആളുകള്‍ കടന്നുവരണം. എസ്.സുരേഷ് ശക്തനായ സ്ഥാനാര്‍ഥിയാണ്. സുരേഷിൻെറ സ്ഥാനാര്‍ഥിത്വം യുക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം വിജയിക്കുമെന്നാണ് വിശ്വാസമെന്നും കുമ്മനം പറഞ്ഞു.
വട്ടിയൂര്‍ക്കാവിലേക്ക് ബി.ജെ.പി സ്ഥാനാർഥിയായി തുടക്കം മുതൽ തന്നെ കുമ്മനത്തിൻെറ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ ഒടുവിൽ ബി.ജെ.പി. ജില്ലാ പ്രസിഡൻറായ എസ്. സുരേഷിനാണ് നറുക്ക് വീണത്. എറണാകുളത്ത് സി.ജി. രാജഗോപാലും മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറും മത്സരിക്കും. അരൂരില്‍ കെ.പി.പ്രകാശ്ബാബുവും കോന്നിയില്‍ കെ.സുരേന്ദ്രനും എന്‍.ഡി.എ. സ്ഥാനാര്‍ഥികളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.