വട്ടിയൂർക്കാവ് ബാലികേറാമലയല്ല –കോടിയേരി
text_fieldsതിരുവനന്തപുരം: വട്ടിയൂർക്കാവ് ഇടതുപക്ഷത്തിന് ബാലികേറാ മലയെല്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹ ചര്യമാണ് സംസ്ഥാനത്ത്. വട്ടിയൂർക്കാവിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് അഭിപ്രായങ്ങൾ മുന്നോട്ടുെവക്കുന്ന എം.പി എങ്ങനെ കോണ്‍ഗ്രസിെൻറ ശബ്ദമാകുന്നു?. അയോധ്യ, കശ്മീര്‍ വിഷയങ്ങളിൽ കോണ്‍ഗ്രസ് നയത്തിനെതിരെ സംസാരിച്ച ശശി തരൂരിനെതിരെ നടപടിയുണ്ടോ?. ഇന്ത്യക്ക് മതേതരത്വം ചേരാത്തകാര്യമാണെന്ന് ഒരു കോണ്‍ഗ്രസ് എം.പി പറയുന്നു.
ഈ നിലപാടിനോട് യോജിപ്പുണ്ടോ എന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണം. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് സമീപ ദിവസങ്ങളില്‍ ബി.ജെ.പിയില്‍ ചേര്ന്നെതന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിെയ നേരിടാൻ ഇടതുപക്ഷം ശക്തിപ്പെടണം. കോർപറേറ്റ് വത്കരണത്തിന് മാത്രമുള്ള സർക്കാറാണിത്. സാധാരണക്കാർക്ക് നികുതി ഇളവ് നൽകാതെ കോർപറേറ്റുകൾക്ക് നൽകുന്നു. ബി.ജെ.പി ഭരണത്തിൽ ബി.ജെ.പിക്കാർക്ക് േപാലും ഗുണം കിട്ടുന്നില്ല. ഇടത് സർക്കാർ ഉള്ളതുകൊണ്ടാണ് തിരുവനന്തപുരം വിമാനത്താവള വിൽപന നടക്കാതിരുന്നത്. മതേതരത്വവും വർഗീയതയും തമ്മിൽ പോരാടുേമ്പാൾ മതേതരത്വം ഉയർത്തിപ്പിടിക്കാനാകണം.
അഴിമതി ഏറ്റവും കുറഞ്ഞത് കേരളത്തിലാണ്. പാലാരിവട്ടത്തിൽ കർശന നിലപാടാണ് എടുത്തത്. എൽ.ഡി.എഫ് വിജയിച്ചാൽ വട്ടിയൂർക്കാവിൽ സമഗ്ര വികസനം ഉറപ്പാക്കും. പാലായിൽ ബി.ഡി.ജെ.എസ് ഇടതിന് അനുകൂലമായാണ് പ്രവർത്തിച്ചത്. സർവേ റിപ്പോർട്ട് കണക്കിലെടുക്കാതെ ജനങ്ങളുടെ അടുത്തേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.