വാവ സുരേഷിന് പാമ്പ് പിടിക്കാം; ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനം
text_fieldsതിരുവനന്തപുരം: വാവ സുരേഷിന് ഒടുവിൽ പാമ്പുപിടിക്കാനുള്ള ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനം. പാമ്പുപിടിക്കാൻ വനം വകുപ്പ് അരിപ്പ ട്രെയിനിങ് സെന്റർ ഡയറക്ടർ അൻവറിന്റെ നേതൃത്വത്തിൽ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റീഷൻ കമ്മിറ്റിക്ക് വാവ സുരേഷ് നൽകിയ പരാതിയിൽ ഹിയറിങ് നടത്താൻ കൂടിയ യോഗത്തിലാണ് തീരുമാനം.
കമ്മിറ്റി ചെയർമാൻ ഗണേഷ്കുമാർ എം.എൽ.എയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. വനം വകുപ്പിന്റെ നിയമങ്ങൾ അംഗീകരിച്ച് പാമ്പുകളെ പിടികൂടാൻ സന്നദ്ധനാണെന്ന് വാവ സുരേഷ് അറിയിച്ചതോടെ ലൈസൻസിനായി വനം വകുപ്പിന് അപേക്ഷ നൽകാൻ പെറ്റീഷൻസ് കമ്മിറ്റി നിർദേശിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു. ലൈസൻസ് വനം വകുപ്പ് ആസ്ഥാനത്ത് നിന്നും വെള്ളിയാഴ്ച തന്നെ കൈമാറാനാന് തീരുമാനം.
അശാസ്ത്രീയമായ രീതിയിലാണ് സുരേഷ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പ് തടസ്സം നിന്നത്. കാണികൾക്ക് മുന്നിൽ അപകടകരമാകുംവിധം പാമ്പുകളെ പ്രദർശിപ്പിച്ചതും തിരിച്ചടിയായി. വനം വകുപ്പ് ലൈസൻസുള്ളവർക്ക് മാത്രമേ നിലവിൽ പാമ്പുപിടിക്കാൻ അനുവാദമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.