വാവ സുരേഷ് വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്ന് മന്ത്രി വാസവൻ; ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം
text_fieldsകോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ നിലയിൽആശാവഹമായ പുരോഗതിയുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ. വാവ സുരേഷ് വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ട്. കൈകാലുകൾ അനക്കി തുടങ്ങിയിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകുന്നതാണെന്ന് മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലെ വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷിനെ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് മന്ത്രി വാവ സുരേഷിനെ സന്ദർശിച്ചത്. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കുവാൻ കഴിയുന്ന എല്ലാ വിധ ചികിത്സകളും നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാവ സുരേഷ് മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. 'ഇത് ആശാവഹമാണ്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലായി. ഉച്ചക്ക് കഞ്ഞി അരച്ച് ട്യൂബ് വഴി കൊടുക്കാൻ നിർദേശിച്ചു. അതേസമയം, അപകടനില പൂർണമായി തരണം ചെയ്തു എന്നു പറയാറായിട്ടില്ല'-ഡോക്ടർ വ്യക്തമാക്കി. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പുകടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.