വിവരം അറിഞ്ഞപ്പോൾ തന്നെ ഉത്രയെ കൊന്നതാണെന്ന് മനസ്സിലായിയെന്ന് വാവ സുരേഷ്
text_fieldsകൊല്ലം: പാമ്പ്കടിയേറ്റ വിവരം അറിഞ്ഞപ്പോള്‍ തന്നെ ഉത്രയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്ന് ഉറപ്പിച്ചിരുന്നുവെന്ന് വാവ സുരേഷ്. ഇത്രയും വര്‍ഷത്തെ അനുഭവം വച്ചു നോക്കിയപ്പോള്‍ ഉത്രയെ കൊന്നതാണെന്ന് മനസിലായെന്ന് ഉത്ര വധക്കേസിലെ സാക്ഷി കൂടിയായ വാവ സുരേഷ് പറഞ്ഞു.
രണ്ടാം നിലയിലെ മുറിയില്‍ വെച്ച് യുവതിക്ക് പാമ്പ്കടിയേറ്റുവെന്ന് അറിഞ്ഞപ്പോള്‍ സംശയം തോന്നി. ഇത്രയും കാലമായി ഒരിക്കല്‍ പോലും അങ്ങനെ ഒരു പാമ്പിനെ രണ്ടാം നിലയിൽ നിന്ന് പിടിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കഴിഞ്ഞിട്ടില്ല. സാധാരണ ഗതിയില്‍ ഒരു പ്രകോപനവുമില്ലാതെ പാമ്പ് ആരെയും കടിക്കാറില്ല. രാത്രിയായാലും പകലായാലും മൂര്‍ഖന്‍ പാമ്പ് ചുമ്മാ ചെന്ന് ആരെയും കടിക്കാറില്ല. നമ്മള്‍ വേദനിപ്പിക്കുകയോ മറ്റോ ചെയ്താല്‍ മാത്രമെ കടിക്കുകയുള്ളൂ. അങ്ങനെയാണ് ഇവിടെ കടിപ്പിച്ചിരിക്കുന്നത്. ഉറക്കത്തില്‍ ഒരു കൊതുക് കടിച്ചാല്‍ പോലും ഞെട്ടി ഉണരാറുള്ള മനുഷ്യര്‍ മൂര്‍ഖനോ അണലിയോ കടിച്ചാല്‍ തീര്‍ച്ചയായും ഉണരേണ്ടതാണ്.
ഇരയെടുക്കാതെ നില്‍ക്കുന്ന പാമ്പുകളുടെ വീര്യം കുറച്ചു കൂടുതലായിരിക്കും. രക്തയോട്ടമുള്ള ശരീരത്തില്‍ മാത്രമേ പാമ്പ് കടിക്കാറുള്ളൂ. ഒരു മാംസത്തില്‍ കടിക്കാന്‍ സാധ്യത കുറവാണ്. മുറിക്കകത്ത് കയറാനുള്ള സാധ്യതയും കുറവാണ്. എ.സി റൂമാണ്, റൂം അടച്ചിട്ട നിലയിലായിരുന്നു. ജനലിലൂടെ കയറിയ പാടൊന്നുമില്ലായിരുന്നു. ഇഴഞ്ഞ പാടുകളൊന്നും കണ്ടില്ലെന്നും സുരേഷ് പറഞ്ഞു. സൂരജിന് പരാമവധി ശിക്ഷ കിട്ടണമെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.