വയലാർ പുരസ്കാരം ബെന്യാമിന്
text_fieldsതിരുവനന്തപുരം: 45ാം വയലാർ അവാർഡ് ബെന്യാമിെൻറ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലിന്. ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർക്കുന്ന ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 27ന് വൈകീട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കെ.ആർ. മീര, ജോർജ് ഒാണക്കൂർ, ഡോ.സി.ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചതെന്ന് വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡൻറ് പെരുമ്പടവം ശ്രീധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സാമ്പ്രദായികരീതിയിൽനിന്ന് വ്യത്യസ്തമായി പുതിയ രചനാരീതി െകാണ്ടുവന്ന എഴുത്തുകാരനാണ് ബെന്യാമിനെന്നും രാഷ്ട്രീയവും മതവും തമ്മിലുള്ള ആദാനപ്രദാനങ്ങളെ കൃത്യമായി നോവൽ അടയാളപ്പെടുത്തിയിരിക്കുെന്നന്നും ജൂറി അംഗങ്ങൾ പറഞ്ഞു.
ആടുജീവിതം, അക്കപ്പോരിെൻറ 20 നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള്, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, നിശ്ശബ്ദ സഞ്ചാരങ്ങൾ (നോവൽ), യൂത്തനേസിയ, ആഡിസ് അബാബ, ഇ.എം.എസും പെണ്‍കുട്ടിയും, കഥകള്‍ ബെന്യാമിന്, എെൻറ പ്രിയപ്പെട്ട കഥകള്‍ (കഥകൾ), കുടിയേറ്റം: മലയാളത്തിെൻറ പ്രവാസ വഴികൾ (ലേഖനം), മാർക്കേസ് ഇല്ലാത്ത മക്കൊണ്ടോ (യാത്രാവിവരണം) തുടങ്ങിയവയാണ് ബെന്യാമിെൻറ മറ്റ് പുസ്തകങ്ങൾ. ആടുജീവിതം 2009ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം, നോർക്ക റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം, പത്മപ്രഭ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.