മണിശങ്കർ അയ്യർ ഒരു സുപ്രഭാതത്തിൽ ഒാടിക്കയറി വന്നയാൾ –വയലാർ രവി
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ നേതൃമാറ്റം ആവശ്യമാണെന്ന് പറഞ്ഞ മണിശങ്കര്‍ അയ്യർ ഐ.എ.എസില്‍ നിന്നോ മറ്റോ ഒരു സുപ്രഭാതത്തിൽ ഓടിക്കയറിവന്നയാളാണെന്നും അദ്ദേഹത്തിെൻറ പ്രസ്താവനകളെ ആരാണ് ഗൗരവത്തിലെടുക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അേദ്ദഹം.
മണിശങ്കർ അയ്യർ വലിയ കോൺഗ്രസ് നേതാവല്ല. കോണ്‍ഗ്രസിെൻറ ശൈലി അറിയാത്തവരാണ് ഇത്തരത്തില്‍ സംസാരിക്കുന്നത്. െതരഞ്ഞെടുപ്പ് പരാജയങ്ങൾ വലിയ പ്രശ്നമായി പാർട്ടി കാണുന്നില്ല. ഇന്ദിരഗാന്ധിയുടെ കാലത്തും കോൺഗ്രസ് തോറ്റിട്ടുണ്ട്. തോൽവിയുടെ പേരിൽ കോൺഗ്രസ് നേതൃത്വം മാറണമെന്നുപറയുന്നത് പരമ്പരാഗതമായ കോൺഗ്രസ് സംസ്കാരം ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണ്.
ഇന്നത്തെ നേതൃത്വത്തിൽ ഒരു ബുദ്ധിമുട്ടും ഇല്ല. ഉമ്മന്‍ ചാണ്ടി കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിന് അര്‍ഹനാണ്. പരിണത പ്രജ്ഞനായ നേതാവാണ്. പക്ഷേ, പുതിയ അധ്യക്ഷെൻറ കാര്യത്തില്‍ താന്‍ ആരുടെയും പേര് നിര്‍ദേശിക്കില്ല. അതുപോലെ പേരുകള്‍ പരസ്യമായി പറയാനുമില്ല. പാര്‍ട്ടി സംസ്ഥാനഅധ്യക്ഷനെ നിയമിക്കുന്നതില്‍ ജാതി^മത പരിഗണനകള്‍ ഒഴിവാക്കുക സാധ്യമല്ല. അതൊരു യാഥാര്‍ഥ്യമാണ്. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്ത് നിന്നുള്ള വി.എം. സുധീരെൻറ രാജി പിൻവലിക്കാൻ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അതിന് താൻ ആളല്ലെന്നായിരുന്നു മറുപടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.